തെലങ്കാനയിലെ ബസ് യാത്രക്കാരിയായ പൊലീസ് കോണ്‍സ്റ്റബിളും വനിതാ കണ്ടക്ടറും തമ്മില്‍ കയ്യാങ്കളി. നവാബ് പേട്ടിലെ പോലീസ് സ്‌റ്റേഷനിലേക്ക് യാത്ര ചെയ്യുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥയായ രജിതാ കുമാരി കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ബസ് ചാര്‍ജ് നല്‍കാത്തതാണ് വാക്ക്പോരിനും കയ്യേറ്റത്തിനും ഇടയാക്കിയത്. ഐഡന്റിറ്റി കാര്‍ഡ് കാണിച്ചു ഡ്യൂട്ടിയാലാണെന്ന് ന്യായീകരിച്ച് രജിതാ കുമാരി ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചു. വാറന്റ് നല്‍കാന്‍ പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ബസില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനുള്ള അനുമതിയുള്ളു എന്ന് കണ്ടക്ടര്‍ വ്യക്തമാക്കി. സ്വകാര്യ ആവശ്യത്തിന് യാത്ര ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥ ടിക്കറ്റ് എടുക്കണമെന്ന വാദത്തില്‍ കണ്ടക്ടര്‍ ഉറച്ചു നിന്നതാണ് രജിതാ കുമാരിയെ പ്രകോപിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥയും വനിതാ കണ്ടക്ടറും തമ്മിലുള്ള വാക്കേറ്റത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ തെലുങ്കാന പോലീസ് അന്വേഷണം ആരംഭിച്ചു.