ഷീന ബോറ കേസ് ഇന്ദ്രാണി കുറ്റം സമ്മതിച്ചു !..ഇന്ദ്രാണിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു; പീറ്റര്‍ മുഖര്‍ജിയെ മൂന്നാം തവണയും ചോദ്യം ചെയ്തു

മുംബൈ: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖര്‍ജിയെ മുംബൈ വര്‍ളിയിലെ അവരുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പുനസൃഷ്ടിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്നാണ് സൂചന. കേസില്‍ ഇതുവരെ അറസ്റ്റിലായ മൂന്നു പേരുടേയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.

Sheena-Bora-Indrani-Mukerjea2ഷീന ബോറയെ കൊന്നത് താനാണെന്ന് ഇന്ദ്രാണി മുഖര്‍ജി മൊഴി നല്‍കിയതായി പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് കൂട്ടുനിന്ന ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്നയും ഡ്രൈവര്‍ ശ്യാം റായിയും നേരത്തെതന്നെ കുറ്റം സമ്മതിച്ചിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചൊന്നും അവരിതുവരെ വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക ഇടപാടുകളായിരിക്കാം കാരണമെന്നാണ് പോലീസിന്റെ അനുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷീന ബോറ പീറ്റര്‍ മുഖര്‍ജിയുടെ ആദ്യഭാര്യയിലുള്ള മകന്‍ രാഹുല്‍ മുഖര്‍ജിയുമായി പ്രണയബന്ധത്തിലായിരുന്നു. വിവാഹംകഴിഞ്ഞാല്‍ പീറ്ററിന്റെ സ്വത്തുക്കളില്‍ നല്ലൊരുഭാഗം അവരിലേക്കു പോകുമെന്ന് ഇന്ദ്രാണി ഭയപ്പെട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. ഇതു നടക്കാതിരിക്കാനാണ് മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്നയുടെ സഹായത്തോടെ ഷീന ബോറയെ കൊന്നതെന്നും പറയപ്പെടുന്നു.

indrani-newഅതേസമയം ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ഇന്ദ്രാണിയുടെ ഇപ്പോഴത്തെ ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യ‍ മുന്‍ സിഇഒയുമായ പീറ്റര്‍ മുഖര്‍ജിയെയും രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്നയിലുള്ള മകള്‍ വിധിയെയും പൊലീസ് ചോദ്യം ചെയ്തു.ഇന്ദ്രാണിയുടെ ആദ്യകാല ജീവിത പങ്കാളിയും ഷീനയുടെ പിതാവുമായ സിദ്ധാര്‍ഥ് ദാസിനെ കൊല്‍ക്കത്തയില്‍ നിന്നു മുംബൈയിലെത്തിച്ച പൊലീസ്, ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിളുകള്‍ ശേഖരിച്ചു. തുടര്‍ച്ചയായ മൂന്നാംദിവസമാണ് പീറ്റര്‍ മുഖര്‍ജിയെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്തത്. ഉത്തരങ്ങള്‍ എഴുതി നല്‍കാനും പൊലീസ് ആവശ്യപ്പെട്ടു. പീറ്റര്‍ അറിയാതെ ഇന്ദ്രാണിക്കു വിവിധ ബാങ്കുകളില്‍ വന്‍ നിക്ഷേപമുണ്ടെന്ന കണ്ടെത്തലിനെക്കുറിച്ചു ചോദിച്ചപ്പോള്‍, ഇന്ദ്രാണിയുമായി കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായും പലപ്പോഴും കലഹിച്ചിരുന്നതായും പീറ്റര്‍ പൊലീസിനോടു പറഞ്ഞു. വ്യക്തിപരമായും ഐഎന്‍എക്സ് മീഡിയ സംബന്ധിച്ചുള്ള നിലപാടുകളുടെ കാര്യത്തിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായാണു മൊഴി.

peter-indrani-mukherjeeപീറ്ററിന്റെയും ഇന്ദ്രാണിയുടെയും വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങളും അന്വേഷണസംഘം തേടുകയാണ്. യുകെ, സ്പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലായി കോടികളുടെ നിക്ഷേപങ്ങളുണ്ടെന്നാണു നിഗമനം. പീറ്ററിനു നല്‍കിയ അതേ ചോദ്യങ്ങള്‍ പിന്നീട് ഇന്ദ്രാണിക്കും നല്‍കി ഉത്തരമെഴുതിച്ചു. ഷീനയുടെ കൊലപാതകത്തില്‍ തനിക്കു പങ്കുണ്ടെന്ന് ഇന്ദ്രാണി സമ്മതിച്ചതായി കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായി എന്നിവരും പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. അതിനിടെ, പീറ്ററിനെ കാണാന്‍ അനുവദിക്കണമെന്ന ഇന്ദ്രാണിയുടെ ആവശ്യം പൊലീസ് തള്ളിയെന്ന് ഇന്ദ്രാണിയുടെ അഭിഭാഷകന്‍ പറയുന്നു. അറസ്റ്റിലായതിനു ശേഷം ഇന്നലെ ആദ്യമായാണു താനുമായി 20 മിനിറ്റ് കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കിയതെന്നും അഭിഭാഷകന്‍ ഗുന്‍ജന്‍ മാന്‍ഗ്‌ല പറഞ്ഞു. കൂടിക്കാഴ്ച പൊലീസ് സാന്നിധ്യത്തിലായിരുന്നു.

അതേസമയം, ഷീന ബോറ കേസ് റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. പ്രധാനപ്പെട്ട പല വിഷയങ്ങളും അവഗണിച്ചാണ് ഇന്ദ്രാണി ലോക്കപ്പില്‍ കഴിച്ച ഭക്ഷണത്തിന്റെ വിശദവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആരോപിച്ചു.

Top