വേശ്യാലയത്തില്‍ നടന്ന പോലീസ് റെയ്ഡില്‍ പിടികൂടിയവരെ തെരുവിലൂടെ നഗ്നരായി നടത്തിച്ചു.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് ലോക മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ സംഭവം നടന്നത്.
സ്ത്രീകളെയും പുരുഷന്‍മാരെയും പൂര്‍ണ നഗ്‌നരാക്കി തെരുവുകളിലൂടെ നടത്തിച്ചാണ് പൊലീസ് കൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതേടെയാണ് സംഭവം ലോകമറിഞ്ഞത്.
റഷ്യയിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ തെരുവുകളിലുണ്ടായ ഈ അപൂര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് അതിലെ കടന്ന് പോയ ഒരു യാത്രക്കാരനാണ്.നഗരത്തിലെ വാസില്‍യെവ്‌സ്‌കി ദ്വീപില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു അനധികൃത വേശ്യാലയത്തിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയിരുന്നത്.അവിടെ പ്രവര്‍ച്ചിരന്ന എല്ലാ സ്ത്രീകളെയും അവരുടെ ഇടപാടുകാരെയും അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പൊലീസ് വരുന്നതറിഞ്ഞ് മൂന്ന് ഇടപാടുകാര്‍ പുറകിലത്തെ വാതില്‍ വഴി കടന്ന് കളഞ്ഞെന്നും സൂചനയുണ്ട്. പൊലീസ് കാറിനടുത്തേക്കാണ് ഇവരെ ഈ വിധത്തില്‍ തുറന്ന പടി നടത്തിച്ച് കൊണ്ട് പോയിരിക്കുന്നത്. തുടര്‍ന്ന് അവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പൊലീസ് വേശ്യാലയത്തിലേക്ക് ഇരച്ചുകയറുകയും അല്‍പ സമയത്തിനുള്ളില്‍ നഗ്‌നരായ വേശ്യകളെയും ഇടപാടുകാരെയും കൊണ്ട് പുറത്തേക്ക് വരുകയുമായിരുന്നു.
ലൈംഗിക തൊഴിലാളികളില്‍ മിക്കവരും കരയുന്നുണ്ടായിരുന്നു. മുന്‍ റഷ്യന്‍ കിക്ക്‌ബോക്‌സറും എംഎംഎ ഫൈറ്ററുമായ വിയാചെസ്ലാവ് ഡാസ്റ്റിക് നല്‍കിയ രഹസ്യസൂചനയെ തുടര്‍ന്നായിരുന്നു പൊലീസ് ഇവിടെ റെയ്ഡിനെത്തിയത്. തന്നെ സ്വയം റെഡ് ടാര്‍സന്‍ എന്നു വിശേഷിപ്പിക്കുന്ന ഡാസ്റ്റിക് നഗരത്തിലെ വേശ്യാവൃത്തിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വേശ്യാലയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം പൊലീസിന് ചോര്‍ത്തിക്കൊടുക്കുകയും ഇടയ്ക്കിടെ റെയ്ഡുകള്‍ അരങ്ങേറുന്നുമുണ്ട്.