സാമ്പത്തിക പ്രതിസന്ധി മൂലം പൊലീസിന്റെ അംഗബലം കൂട്ടാന്‍ തടസമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയാണു പൊലീസ് സേനയിലെ അംഗബലം കൂട്ടുന്നതിനു തടസമെന്ന് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല. പുതിയ പൊലീസ് സ്റ്റേഷനുകള്&സ്വ്ജ്; അനുവദിക്കുമ്പോള്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പുതിയ നയമങ്ങളും പദ്ധതികളും വരുമ്പോള്‍ പൊലീസിന്റെ അംഗബലം വര്ധിപ്പിക്കാതെ ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നു കഴിഞ്ഞദിവസം ഡിജിപി സെന്കുമാര്‍ പറഞ്ഞിരുന്നു. സെന്‍ കുമാറിന്റെ ഈ നിലപാടിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പിന്തുണച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് പൊലീസ് സേനയെ നവീകരിക്കുന്നതിനും അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനും പ്രധാന തടസം. പുതിയ പൊലീസ് സ്റ്റേഷനുകള്‍ അനുവധിക്കുമ്പോള്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top