തിരുവന്തപുരം: സഭയുടെ കീഴിലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന പാരാതിയില്‍ സി എസ് ഐ വൈദികന്‍ ഫാദര്‍ നെല്‍സനെതിരെ പോലീസ് കേസെടുത്തു. പരാതി നല്‍കി നാളുകളായെങ്കിലും വൈദികന് പിന്തുണയുമായി സഹ വൈദികര്‍ എത്തിയോടെ സഭയും പോലിസും ഒത്തുകളിച്ച് പരാതി അട്ടിമറിയ്ക്കുകയായിരുന്നു. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. സഭയ്ക്ക് കീഴിലുള്ള എല്‍എംഎസ് സെന്ററിലെ ജീവനക്കാരിയായിരുന്ന 46-കാരിയാണ് വൈദികനെതിരേ പരാതിയുമായി രംഗത്തുവന്നത്.
മാനഭംഗപ്പെടുത്തല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വൈദിനെതിരേ വെള്ളിയാഴ്ച പൊലീസ് കേസെടുത്തത്. വൈദികനെതിരേ പരാതികൊടുത്തതിന്റെ പേരില്‍ യുവതിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ മ്യൂസിയം പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ഡപ്യൂട്ടി കമ്മിഷണറോട് ആവശ്യപ്പെട്ടതായി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമവാര്‍ത്തകള്‍ വായനകക്കാരും ‘കണക്ട് ടു കമ്മീഷണര്‍’ എന്ന വാട്സാപ്പ് നമ്പരിലേക്ക് അയച്ചുതന്നിരുന്നതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിടുന്ന സമയത്ത് കോടതിയുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശാരീരിക വൈകല്യമുള്ളവര്‍ക്കുള്ള കേന്ദ്രത്തിന്റെ മാനേജരാണ് ആരോപണവിധേയനായ ഫാദര്‍ നെല്‍സണ്‍. എല്‍എംഎസ് കോംപൗണ്ടിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ജീവനക്കാരിക്കുനേരെയാണ് വൈദികന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമം ഉണ്ടായത്. യുവതി പരാതി നല്‍കി എന്നതുകൊണ്ടുമാത്രം വൈദികനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സഭ. കമ്മറ്റി അംഗങ്ങളിലേറെപ്പേരും വൈദികന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
പൊലീസ് അന്വേഷണത്തില്‍ തെളിവ് ലഭിക്കട്ടെ എന്ന നിലപാടിലായിരുന്നു സഭാനേതൃത്വം ഇതുവരെ. പൊലീസാകട്ടെ, യുവതിയുടെ പരാതി ഗൗരവമായി സ്വീകരിച്ചിരുന്നുമില്ല. കോടതിയുടെ നിര്‍ദ്ദേശം വന്നതോടെയാണ് കേസെടുത്തത് തന്നെ. പരാതിക്കുപിന്നില്‍ ബാഹ്യപ്രേരണയുണ്ടെന്ന നിലപാടിലാണ് സഭാ നേതൃത്വം. സ്ഥാപനത്തിലെ ചില കുട്ടികളുടെ അടുത്തുള്ള പരാതിക്കാരിയുടെ മോശം പെരുമാറ്റമാണ് സസ്പെന്‍ഷനുകാരണമെന്നും അധികൃതര്‍ പരഞ്ഞിരുന്നു.
കോടതി കേസെടുക്കാന്‍ പറഞ്ഞതോടെ, മ്യൂസിയം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച പരാതിക്കാരിയെക്കണ്ട കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ വി എസ്. ധനരാജ് ഇവരില്‍നിന്ന് വിശദമായ മൊഴിയെടുത്തു. എല്‍എംഎസ് കോംപൗണ്ടിലെ സ്ഥാപനത്തിലെത്തിയ പൊലീസ് അവിടുത്തെ ഏഴ് ജീവനക്കാരുടെയും മൊഴിയെടുത്തിട്ടുണ്ട്.