20 കോടി രൂപ തട്ടിയത് ​ഗോൾഡ് പ്ലാറ്റ്ഫോം വഴിയെന്ന് പൊലീസ് ! ധന്യ മോഹനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് അനേഷണ സംഘം !

തൃശൂർ: വലപ്പാട് മണപ്പുറം കോമ്പ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി രൂപ എജിഎം ആയിരുന്ന ധന്യ മോഹന്‍ തട്ടിയെടുത്തത് ഓൺലൈൻ ഗോൾഡ് പ്ലാറ്റ്ഫോം വഴിയെന്ന് പൊലീസ്. റിമാൻഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ആറുലക്ഷം രൂപക്കുള്ള സ്വർണം നിക്ഷേപിച്ചാൽ 5 ലക്ഷം വരെ ലോണെടുക്കാം എന്നതായിരുന്നു സ്കീം. ഒരു തവണ ധനകാര്യ സ്ഥാപനത്തിൽ പോകുന്ന ഇടപാടുകാരന് വീട്ടിലിരുന്ന് ലോണെടുക്കാവുന്ന സൗകര്യത്തിലാണ് ധന്യ തട്ടിപ്പ് നടത്തിയത്. ധന്യ 6 ലക്ഷത്തിന്റെ സ്വർണം ഇവിടെ നിക്ഷേപിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ചെറിയ തുകകൾ വീതമാണ് അക്കൗണ്ടിലേക്ക് മാറ്റിയത്. ഇരുപത്തി അയ്യായിരം മുതൽ ഒരു ലക്ഷം വരെയാണ് തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് ധന്യ മാറ്റിയത്. ധന്യ മോഹനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് അനേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ അടുത്ത ദിവസം കൊടുങ്ങല്ലൂർ കോടതി പരിഗണിക്കും.

ഭര്‍ത്താവിന്‍റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയോ എന്നും പരിശോധിക്കുന്നുണ്ട്. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ എജിഎം ആയിരുന്ന ധന്യ മോഹന്‍ എണ്‍പത് ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തുടങ്ങിയ പൊലീസ് അന്വേഷണമാണിപ്പോള്‍ 19.94 കോടി തട്ടിയെന്ന കണ്ടെത്തലിൽ എത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന സര്‍ക്കുലറുള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുക. ധന്യ പണം കടത്തിയ വഴിതേടിയുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ധന്യയുടെയും ബന്ധുക്കളുടെയും നാലു വര്‍ഷത്തെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ധന്യക്ക് മാത്രം അഞ്ച് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അച്ഛന്‍റെ അക്കൗണ്ടിലേക്ക് നാല്പത് ലക്ഷവും ഭര്‍ത്താവിന്‍റെ അക്കൗണ്ടിലേക്ക് ഇരുപത്തിയഞ്ച്  ലക്ഷവും കടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലപ്പാട്ടെ വീട്ടില്‍ ധന്യ തനിച്ചായിരുന്നു താമസം.

Top