സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഫഌവേഴ്‌സ് ഷോയിൽ സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ച മിമിക്രി താരം ഏലൂർ ജോർജിനെ അസഭ്യം പറഞ്ഞ പ്രതിയെത്തപ്പിയെത്തിയ പൊലീസ് ഞെട്ടി. പ്രതി സമാനമായ മറ്റൊരു കേസിൽ പൊലീസ് ലോക്കപ്പിൽ.
സന്തോഷ് പണ്ഡിറ്റും മിമിക്രി താരങ്ങളും ചേർന്നു ശ്രീകണ്ഠൻ നായർ ഷോയിൽ ഏറ്റുമുട്ടിയതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ആക്രമണമായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ കൂട്ടമായി ആക്രമിച്ച മിമിക്രിക്കാർക്കെതിരെ വ്യാപകമായ ആക്രമണമായിരുന്നു സോഷ്യൽ മീഡിയയിൽ നടന്നത്. ഇതിനിടെയാണ് മിമിക്രി താരം ഏലൂർ ജോർജിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്.
ഭാര്യയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോയുടെ കീഴിൽ കമന്റിട്ടതിന് ഏലൂർ ജോർജിന്റെ പരാതിയിലാണ് ഏലൂർ പോലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവന്തപുരം പാറശാല പുത്തൻവീട്ടിൽ അമർജിത്ത് രാധാകൃഷ്ണ( 25) നെതിരേ പോലീസ് കേസെടുത്തു. അമർജിത്തിനെ അന്വേഷിച്ച് പോലീസ് നാടുമുഴുവൻ വലവിരിച്ചു. അന്വേഷിക്കാൻ ഒരിടവും ബാക്കിയില്ല. അമർജിത്തിന്റെ ഫോൺ സ്വിച്ചോഫും.
പ്രതിയെ കിട്ടാത്തതിന്റെ വിഷമത്തിൽ പോലീസുകാർ തിരികെ സ്‌റ്റേഷനിലെത്തുമ്പോഴാണ് പ്രതി സമാനമായ മറ്റൊരു കേസിൽ കൊച്ചി സെൻട്രൽ പോലീസിന്റെ പിടിയിലാണെന്ന് അറിയുന്നത്. ഫേസ്ബുക്ക് വഴി യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ഈ പൊലീസ് അന്വേഷിക്കുന്ന സമയത്തെല്ലാം അമർജിത്ത് പൊലീസ് ലോക്കപ്പിൽ തന്നെ കഴിയുകയായിരുന്നു.