
ക്രൈം ഡെസ്‌ക്
റായ്പൂർ: പൊലീസുകാരന്റെ സഹോദരൻ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയ പെൺകുട്ടിയുടെ പരാതി പൊലീസ് സ്വീകരിക്കാൻ തയ്യാറായില്ല. പ്രതിഷേധ സ്വരമുയർത്തിയ പെൺകുട്ടി ഒടുവിൽ പൊലീസ് സ്റ്റേഷനുള്ളിൽ പൂർണ നഗ്നനായി നിന്നു പ്രതിഷേധിച്ചു. രണ്ടു ദിവസത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാമെന്നും പൊലീസുകാരനെ സസ്‌പെന്റെ ചെയ്യാമെന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടർന്നാണ് പെൺകുട്ടി പ്രതിഷേധം അവസാനിപ്പിച്ചത്.
ഉത്തരാഘണ്ഡിലെ റായ്പൂരിൽ കഴിഞ്ഞ വ്യാഴാഴ്ചമായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഡൽഹി ഐഐടി ഉദ്യോഗസ്ഥയായ പെൺകുട്ടി അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് പൊലീസുകാരന്റെ സഹോദരനായ പ്രതി വഴിയിൽ തടഞ്ഞു നിർത്തി ഇവരെ പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടു പോയ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെങ്കിലും, ഇയാളെ ആക്രമിച്ച ശേഷം കുട്ടി സംഭവ സ്ഥലത്തു നിന്നു നേരെ പൊലീസ് സ്റ്റേഷനിൽ എത്തുകായിയരുന്നു. പ്രതിയുടെ കൃത്യമായ വിലാസവും രേഖകളുമെല്ലാം പെൺകുട്ടി പൊലീസിനു പറഞ്ഞു നൽകുകയും ചെയ്തിരുന്നു.
എന്നാൽ, സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനോ, കേസ് രജിസറ്റർ ചെയ്തു രസീത് നൽകാനോ പോലും പൊലീസ് തയ്യാറായിരുന്നില്ല. ഓരോ തവണ സ്‌റ്റേഷനിലെത്തുമ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞു പൊലീസുകാർ പെൺകുട്ടിയെ മടക്കി അയക്കുകയായിരുന്നു. ഇതോടെയാണ് വ്യാഴാഴ്ച പെൺകുട്ടി വ്യത്യസ്തമായ പ്രതിഷേധമാർഗം അവതരിപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യും വരെ പൂർണ നഗ്നയായി പൊലീസ് സ്റ്റേഷനുള്ളിൽ പ്രതിഷേധിക്കുമെന്നു പ്രഖ്യാപിച്ച പെൺകുട്ടി സ്റ്റേഷനുള്ളിൽ വച്ചു വിവസ്ത്രയായി. അടിവസ്ത്രം മാത്രം ധരിച്ചു നിൽക്കുന്ന പെൺകുട്ടിയെ പിടിച്ചു മാറ്റാൻ വനിതാ പൊലീസുകാരില്ലാതെ പുരുഷ പൊലീസുകാർ പരക്കം പായുകയും ചെയ്തു. തുടർന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ പ്രതിയെ രണ്ടു ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്നു പെൺകുട്ടിക്കു ഉറപ്പു നല്കി. കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ച റായ്പൂർ സ്വദേശി സതീഷ്‌കുമാറി(36)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുവും പൊലീസ് കോൺസ്റ്റബിളുമായ ബിമൻബോസിനെ സർവീസിൽ നിന്നു സസ്‌പെന്റ് ചെയ്യുകയും ചെയ്തതായി ഡിഐജി സിഥാർഥ് ത്രിപാഠി അറിയിച്ചു.