ജാര്‍ഖണ്ഡിലാണ് സംഭവം പുറത്ത് വന്നിരിക്കുന്നത്. ജാര്‍ഖണ്ഡ് പോലീസാണ് കോടതിയില്‍ ഇത്തരത്തില്‍ ന്യായം നിരത്തിയിരിക്കുന്നത്.
2016 മെയിലായിരുന്നു ദേശീയ പാതയില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന 145 കിലോ കഞ്ചാവ് ബേര്‍വാഡ പോലീസ് പിടികൂടിയത്. ബിഹാറില്‍ നിന്ന് പഞ്ചിമ ബംഗാളിലേക്ക് കടത്തുകയായിരുന്നു കഞ്ചാവ്.
കാറിലുണ്ടായിരുന്ന ബിഹാര്‍ സ്വദേശിയായ ശിവരാജ് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പിടിച്ചെടുത്ത കഞ്ചാവ് ബേര്‍വാഡ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റോര്‍ റൂമിലായിരുന്നു സൂക്ഷിച്ചിരുന്നത്.
എന്നാല്‍ കോടതിയില്‍ ഹാജരേക്കണ്ട സമയമാകുമ്പോഴേക്കും കഞ്ചാവിന്റെ അളവില്‍ വന്‍ കുറവ്. 100 കിലോയിലേക്കാണ് ചുരുങ്ങിയത്. ബാക്കി കഞ്ചാവ് എവിടെ എന്ന് ചോദിച്ചപ്പോള്‍ സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ദിനേഷ് കുമാര്‍ പറഞ്ഞത് ബാക്കി എലി കൊണ്ടുപോയി എന്നായിരുന്നു.
ബീഹാറില്‍ എലികള്‍ മദ്യം കുടിച്ച് തീര്‍ത്തെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിന് പിടികൂടിയ മദ്യമായിരുന്നു എലി കുടിച്ചു തീര്‍ത്തത്.