തിരുവനന്തപുരം: തിരുവോണനാളില്‍ കേരളം വീണ്ടും ക്രൂരമായ രാഷ്‌ട്രീയ കൊലപാതകത്തിനു സാക്ഷിയായി. രണ്ടു രാഷ്‌ട്രീയ കൊലപാതകങ്ങളും അസംഖ്യം ആക്രമണങ്ങളുമാണ് തിരുവോണത്തിനു ശേഷം കേരളത്തിന്റെ മണ്ണിനെ ചോരകൊണ്ടു ചുവപ്പിച്ചത്. കേരളത്തിന്റെ മണ്ണ് വീണ്ടും രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കു വേദിയാകുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ കലാപരാഷ്‌ട്രീയത്തില്‍ നിന്നു ലഭിക്കുന്നത്.
കേന്ദ്രത്തില്‍ അധികാരം ലഭിച്ചതിന്റെ ബലത്തില്‍ കേരളത്തില്‍ വേരോടിക്കാന്‍ ബിജെപിയും, കയ്യിലുള്ള ആളുകളെ ഒപ്പം പിടിച്ചു നിര്‍ത്താന്‍ കായിക കരുത്തുമായി സിപിഎമ്മും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ഒളിഞ്ഞു നിന്നു ലാഭം കൊയ്യുന്നത് കോണ്‍ഗ്രസാണ്. കേരളത്തിലെ അക്രമരാഷ്‌ട്രീയത്തിലൂടെ വേരുറപ്പിക്കാന്‍ ബിജെപി നേതൃത്വം നടത്തുന്ന നീക്കത്തെ രഹസ്യമായി പിന്‍തുണയ്ക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രത്യേകിച്ചു ഉമ്മന്‍ചാണ്ടിയെ പിന്‍തുണയ്ക്കുന്നവര്‍ പറയുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് കൊളവയലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊളവയല്‍ സ്വദേശികളായ ഷിജു, ശ്രീജിത്ത്, ശ്രീജേഷ്, രജീവ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ശ്രീജേഷിനെയാണ് ഗുരുതരാവസ്ഥയില്‍ മംഗലാപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് സി.പി.എം. പ്രവര്‍ത്തകനായ കോടംവേളൂര്‍ സ്വദേശി നാരായണന്‍ വെട്ടേറ്റ് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്.