കലാപത്തിന് തുടക്കം ?കണ്ണൂരില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം

കണ്ണൂര്‍: കണ്ണൂർ വീണ്ടും അശാന്തിയിലേക്കോ …? എന്നും രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘടനങ്ങളിലും  കലുഷിതമായ കണ്ണൂരിൽ വീണ്ടും അശാന്തി. ഇന്ന് പാപ്പിനിശേരിയില് ബി.ജെ.പി നേതാവിന്റെ വീടിനുനേരെ ബോംബേറ്. ബി.ജെ.പിയുടെ അഴിക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയുടെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. ബൈക്കില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതിന്റെ തുടര്‍ച്ചയായി പാപ്പിനിശേരി പുതിയകാവിന് സമീപത്തെ സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ വി.വി ശ്രീജിത്തിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ശ്രീജിത്തിന്റെ കാര്‍, അയല്‍വാസിയുടെ സ്കൂട്ടര്‍ എന്നീ വാഹനങ്ങളാണ് കത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പാപ്പിനിശേരിയില്‍ വീണ്ടും കലാപം ഉണ്ടാകുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Top