![](https://dailyindianherald.com/wp-content/uploads/2016/08/SREENIVASAN-RAKTHA.png)
കൊച്ചി: നേതാക്കന്മാര് ആവിഷ്കരിക്കുന്ന തന്ത്രമാണ് രക്തസാക്ഷിത്വം.അണികള്‍ക്കു കിട്ടുന്നതു ജയിലറയും കണ്ണീരും മാത്രമാണെന്നും രക്തസാക്ഷികളെ സൃഷ്ട്രിക്കുന്ന തരത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം ജനങ്ങള്‍ക്ക് മടുത്തുവെന്ന് നടന് ശ്രീനിവാസന്. പണത്തിനും അധികാരത്തിനുംവേണ്ടി നേതാക്കന്മാര് ഒരുക്കുന്ന തന്ത്രത്തില്‍ അണികള്‍ക്ക് കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രമാണെന്ന് ശ്രീനിവാസന് പറഞ്ഞു. തൃശൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയാണ് രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ശ്രീനിവാസന് വിമര്‍ശനവുമായെത്തിയത്. രക്തസാക്ഷിത്വത്തില്‍ നഷ്ടം അണികള്‍ക്ക് മാത്രമാണ്. അവന്റെ വീട്ടിലേ വിധവയും അനാഥരും ഉള്ളൂ. നേതാക്കന്മാരുടെ വീടുകളിലൊന്നും അനാഥരെയോ വിധവകളെയോ കാണാനാവില്ലെന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടുമായി ഒരു കാര്യം ഞാന്‍ ഒരുകാര്യം പറയാം. രക്തസാക്ഷികളെ ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം മലയാളികള്‍ക്കു മടുത്തിരിക്കുന്നു. പണവും അധികാരവും നേടാന്‍ നേതാക്കന്മാര് ആവിഷ്കരിക്കുന്ന തന്ത്രമാണ് രക്തസാക്ഷിത്വം. എന്നാല്‍ ഇതില്‍ ബലിയാടാകുന്നത് പാവം അണികള്‍. അണികള്‍ക്കു കിട്ടുന്നതു ജയിലറയും കണ്ണീരുമാണെന്ന് നടന് ശ്രീനിവാസന് പറയുന്നു. തൃശൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ശ്രീനിവാസന് പ്രതികരിച്ചത്.
ഞാന്‍ ജനിച്ചത് കണ്ണൂരിലാണ്. വലിയ ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. അതുകൊണ്ടു ഞങ്ങളൊരു കുടില്‍ വ്യവസായം തുടങ്ങി, ബോംബു നിര്‍മാണം. പകല്‍ ഞങ്ങളിങ്ങനെ ബോംബുണ്ടാക്കും, രാത്രി പൊട്ടിക്കും. എതിര് പാര്‍ട്ടിക്കാരും ഉണ്ടാക്കും, തിരിച്ചിടും.
മൂന്നു പ്രധാനപ്പെട്ട പാര്‍ട്ടികളാണ് ഈ ബോംബുനിര്മാതാക്കള്. ഇപ്പോള്‍ രാഷ്ട്രീയക്കാരല്ലാത്തവരും ബോംബ് ആവശ്യപ്പെടാന്‍ തുടങ്ങി. അതുകൊണ്ടു നിര്‍മാണം കൂടുതല്‍ ഉഷാറായി.രക്ത സാക്ഷികളുടെ ഫ്ലെക്സ് വച്ചു ജനകീയ വികാരമുയര്‍ത്തി പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ നേതാക്കന്മാരുടെ വിശ്വാസം. പക്ഷേ, ഈ ഫ്ലെക്സുകളിലൊക്കെ കാണുന്നത് അണികളുടെ ചിത്രം മാത്രമാണ്. നേതാക്കള്‍ കൊലയ്ക്കു കൊടുക്കുന്ന അണികളുടെ ചിത്രം.
സ്വമേധയാ മരിക്കാന്‍ പോകുന്നവരല്ല ഇവര്‍, നിവൃത്തികേടു കൊണ്ടും നേതാക്കന്മാരുടെ മസ്തിഷ്ക പ്രക്ഷാളനം കൊണ്ടുമാണ് രക്തസാക്ഷികള്‍ ഉണ്ടാകുന്നത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നത നേതാക്കന്മാര് പരസ്പരം അകമഴിഞ്ഞ സൗഹൃദത്തിലാണ്.
കാണുമ്പോഴൊക്കെ അവര്‍ സൗഹൃദം പുതുക്കും, വ്യക്തിപരമായ വിശേഷ അവസരങ്ങളിലെല്ലാം അവര്‍ പരസ്പരം ക്ഷണിക്കും. അണികള്‍ക്കു കിട്ടുന്നതു ജയിലറയും കണ്ണീരും മാത്രം. അവന്റെ വീട്ടിലേയുള്ളൂ വിധവയും അനാഥരും. ഈ നേതാക്കന്മാരുടെ വീടുകളിലൊന്നും അനാഥരോ വിധവകളോ ഇല്ല. ഇനിയെങ്കിലും അണികളൊന്നു മനസിലാക്കണം, നഷ്ടപ്പെടുന്നതു നിങ്ങള്‍ക്കു മാത്രമാണ്. കക്കല് മാത്രമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുലക്ഷ്യം. ഇന്ത്യയെന്ന രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കട്ടുമുടിച്ചു. അംബാനിമാരുടെയും അദാനിമാരുടെയും ഇന്ത്യയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് LIKE ചെയ്യുക.https://www.facebook.com/DailyIndianHeraldnews/