കണ്ണൂരില്‍ വീണ്ടും കൊലപാതക രാഷ്ട്രീയം; ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു..നാളെ ബിജെപി ഹർത്താൽ…

കണ്ണൂര്‍:  കണ്ണൂര്‍ ഇരിട്ടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ഇരിട്ടി തില്ലങ്കേരി സ്വദേശി വിനേഷാണ് കാല്ലപ്പെട്ടത്. തില്ലങ്കേരി പഞ്ചായത്ത് ഓഫിസിന് സമീപംവച്ച് അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വടിവാളുപയോഗിച്ച് വിനേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.രാത്രി ഒന്‍പതരയോടെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ വിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

തില്ലങ്കേരിയില്‍ വൈകിട്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറുണ്ടായിരുന്നു. ഇതില്‍ സി പി എം പ്രവര്‍ത്തകനായ ജോജോയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിനീഷിന്റെ കൊലപാതകമെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തില്ലങ്കേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തില്ലങ്കേരി പഞ്ചായത്ത് ഓഫീസിന് സമീപത്തുവെച്ചാണ് വിനീഷിന് വെട്ടേറ്റത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഒരു സംഘം അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിനീഷിനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

 

Top