രജനീകാന്തിന്റെ രാ്ഷ്ട്രീയ പ്രവേശം; പിന്നിൽ ധനുഷും ഭാര്യയും; വിലക്കുമായി അമിതാഭ് ബച്ചൻ

സ്വന്തം ലേഖകൻ

ചെന്നൈ: നാഥനില്ലാ കളരിയായ തമിഴ്‌നാട് രാഷ്ട്രീയത്തിൽ കളമുറപ്പിക്കാനുള്ള രജനീകാന്തിന്റെ ആഗ്രഹത്തിനു പിന്നിൽ മകൾ ഐശ്വര്യയും മരുമകൻ ധനുഷുമെന്നു റിപ്പോർട്ട്. രാഷ്ട്രീയത്തിലിറങ്ങാൻ സമ്മർദ്ദം വന്നപ്പോൾ തന്നെ രജനി അമിതാഭ് ബച്ചനോടും വീട്ടുകാരോടും മരുമകൻ ധനുഷിനോടും അഭിപ്രായം ആരാഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബച്ചൻ നിരുത്സാഹപ്പെടുത്തിയപ്പോൾ ഇപ്പോഴത്തെ തമിഴകത്തിന്റെ ‘പ്രത്യേക’ സാഹചര്യത്തിൽ രജനി രാഷ്ട്രീയത്തിലിറങ്ങുന്നത് ഉചിതമാണെന്ന നിലപാടായിരുന്നുവത്രെ ധനുഷിനും ഐശ്വര്യക്കും.

മറ്റൊരു മകൾ സൗന്ദര്യയും ഭാര്യ ലതയും രജനി എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.

dhan

രാഷ്ട്രീയത്തിലിറങ്ങരുതെന്ന സമ്മർദ്ദം ഭരണ-പ്രതിപക്ഷ നേതാക്കളിൽ ചിലർ രജനിയുടെ അടുപ്പക്കാർ വഴി പ്രകടിപ്പിച്ചെങ്കിലും സൂപ്പർ സ്റ്റാർ ഇതുവരെ പിടികൊടുത്തിട്ടില്ല.

ഡിഎംകെയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ചില സിനിമാ പ്രവർത്തകരുമാണ് ഇത്തരമൊരു നീക്കം നടത്തിയിരുന്നത്.

എന്നാൽ ഈ സമ്മർദ്ദങ്ങളെ അവഗണിച്ച് ഫാൻസ് യോഗം വിളിച്ച് ചേർക്കാനും രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന നൽകാനും രജനിയെ പ്രേരിപ്പിച്ചത് കുടുംബത്തിന്റെ അകമൊഴിഞ്ഞ പിന്തുണയാണ്.

bah

രജനിയെ രാഷ്ട്രീയത്തിലിറക്കാൻ പരിശ്രമിച്ച ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിക്കും ഈ ‘പിന്തുണ’ സഹായകരമായി മാറി.

അണ്ണാ ഡിഎംകെ പിളർന്ന സാഹചര്യവും ജയലളിതയുടെ മരണവും അടുത്ത മുഖ്യമന്ത്രി പദം കയ്യെത്തും ദൂരത്ത് എത്തിച്ച ഡിഎംകെ നേതാവ് സ്റ്റാലിൻ രജനിയുടെ രംഗപ്രവേശം പ്രതീക്ഷകളെ തകിടം മറിക്കുമെന്ന ഭയത്തിലാണിപ്പോൾ

ലക്ഷകണക്കിന് രജനി ആരാധകരാണ് ഡിഎംകെയിലും അണ്ണാ ഡിഎംകെയിലുമുള്ളത്.

രാഷ്ട്രീയവും സിനിമയും ഇഴചേർന്ന തമിഴകത്ത് രജനി രംഗത്തിറങ്ങിയാൽ മുഖ്യധാരാ പാർട്ടികളുടെയെല്ലാം അടിത്തറ തന്നെ ഇളകും.

സ്വന്തം പാർട്ടിയുണ്ടാക്കി ബിജെപി മുന്നണിയുടെ ഭാഗമായി മത്സരിച്ചാലും ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചാലും ആത്യന്തികമായി മോദി ഭരണകൂടത്തെയാകും രജനി പിന്തുണക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് രജനിയുടെ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് സൂചന. അദ്ദേഹം ഉടൻ തന്നെ പ്രധാനമന്ത്രിയെ കാണുമെന്ന് പ്രമുഖ ഇംഗ്ലീഷ് പത്രവും ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്ത് അദ്ദേഹത്തിന്റെ പോയ്സ് ഗാർഡനിലെ വസതിക്കു മുന്നിൽ പ്രതിഷേധവുമായി തമിഴ് സംഘടനയായ തമിഴർ മുന്നേറ്റ പടൈ.

തമിഴനല്ലാത്തയാൾ തമിഴ് രാഷ്ട്രീയത്തിൽ വേണ്ടെന്ന് ആവശ്യപ്പെട്ടാണ് തമിഴർ മുന്നേറ്റ പടൈയുടെ പ്രതിഷേധം.പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ആരാധകരുമായി നടത്തിയ സംവാദങ്ങളിലെ പാരാമർശങ്ങൾ രജനീകാന്ത് രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകിയിരുന്നു. അദ്ദേഹം മോദിയെയും അമിഷ് ഷായെയും കാണുമെന്ന വാർത്തകൾ പരന്നിരുന്നു. ഇതിനിടയിലാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.

Top