ആന്ധ്രപ്രദേശ്: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായ സര്‍വേ ആന്ധ്രപ്രദേശില്‍ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നടത്തിയ സര്‍വേയിലാണ് നരേന്ദ്രമോദിയെ ജനം തള്ളിയത്. 2018 സെപ്റ്റംബറില്‍ നടത്തിയ സര്‍വേയില്‍ രാഹുല്‍ ഗാന്ധിക്കാണ് ആന്ധ്ര ജനത പ്രധാനമന്ത്രി പദം നല്‍കുന്നത്. 44 ശതമാനം രാഹുലിന് അനുകൂലമായും 38 ശതമാനം നരേന്ദ്രമോദിക്കും വോട്ട് നല്‍കിയിരുന്നു.
എന്നാല്‍ 2019 ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി 51 ശതമാനത്തില്‍ എത്തുകയും മോദിയുടേത് 38 ശതമാനത്തില്‍ നിന്നും മാറാതെ നിലനില്‍ക്കുകയുമാണ്. വെറും അഞ്ച് മാസത്തിനുളളിലാണ് രാഹുലിന്റെ ജനപ്രീതിയില്‍ 7 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപിന്തുണ ഒട്ടും തന്നെ വര്‍ധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ലഭിച്ച സാഹചര്യത്തിലും രാഹുലിന് ജനപ്രീതി വര്‍ധിച്ചതായി സര്‍വേ പറയുന്നു.
രാഹുലിന്റെ ജനപ്രീതിക്ക് പിന്നില്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനമാണോ എന്ന ചോദ്യത്തിന് 44 ശതമാനമാണ് അതേ എന്ന ഉത്തരം നല്‍കുന്നത്. മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തന മികവില്‍ 2018ല്‍ 31 ശതമാനം ആന്ധ്രക്കാര് സംതൃപ്തരായിരുന്നു എന്നാല്‍ അഞ്ച് മാസത്തിനിപ്പുറം ശതമാനം ജനതയുടെ കൂടി ജനപ്രീതി വര്‍ധിപ്പിക്കാനെ മോദിക്കായുള്ളു, ഫെബ്രുവരിയിലെ സര്‍വേ പ്രകാരം 33 ശതമാനം പേര് സര്‍ക്കാരില്‍ സംതൃപ്തരാണ് ഉണ്ടായിരിക്കുന്നത്. അതായത് ബിജെപിക്ക് ആന്ധ്രയില്‍ വേരോട്ടമില്ലെമ്മ സൂചന തന്നെയാണിത്. എന്നാല്‍ 2 ശതമാനം വര്ഡധനവ് മാത്രമമാണ് ജനപ്രീതിയില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്.