മഞ്ജരേക്കരുടെ പരാമർശത്തിനു മറുപടിയുമായി പൊള്ളാർഡ്

മുംബൈ ∙ ക്രിക്കറ്റ് കമന്ററിക്കിടെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ നടത്തിയ പരാമർശത്തിനെതിരെ മുംബൈ ഇന്ത്യൻസ് താരം കീറോൺ പൊള്ളാർഡിന്റെ മറുപടി.

കൊൽക്കത്തയ്ക്കെതിരായ മൽസരത്തിൽ പൊള്ളാർഡ് 17 റൺസെടുത്തു പുറത്തായപ്പോഴായിരുന്നു മഞ്ജരേക്കറുടെ കമന്റ്. മുൻ ഇന്ത്യൻ താരത്തിനു ‘നാവിളക്കം’ ബാധിച്ചിരിക്കുകയാണെന്നായിരുന്നു പൊള്ളാർഡ് ട്വീറ്റ് ചെയ്തത്. ഇന്നിങ്സിന്റെ ഒടുവിലെ ആറോ ഏഴോ ഓവറുകൾ ബാറ്റ് ചെയ്യാനേ പൊള്ളാർഡിനെക്കൊണ്ടാകൂ എന്നായിരുന്നു കമന്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാറ്റിങ് ഓർഡറിൽ പൊള്ളാർഡിനു യോജിച്ചത് ഏതിടമാണെന്ന സഹ കമന്റേറ്ററുടെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഇത്. എന്നാൽ ഇതിനെ ഗൗരവത്തിലെടുത്ത വെസ്റ്റ് ഈൻഡീസ് താരം മഞ്ജരേക്കറുടെ വായിൽനിന്നു മല്ലാതെന്തെങ്കിലും വരുമോ എന്നും ചോദിച്ചിട്ടുണ്ട്.

Top