ബ്രിട്ടൻ :യുകെ അടക്കമുള്ള രാജ്യങ്ങളില്‍ മലിനീകരണം ജീവന്‍ വന്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 2015ല്‍ ലോകമാകമാനം ആറിലൊന്ന് പേരും മരിച്ചിരിക്കുന്നത് മലിനീകരണ പ്രശ്‌നം മൂലമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച് ദി ലാന്‍സെറ്റ് കമ്മീഷന്‍ ഓണ്‍ പൊല്യൂഷന്‍ ആന്‍ഡ് ഹെല്‍ത്ത ്പുറത്തിറക്കിയ ഒരു പട്ടികയനുസരിച്ച് ബംഗ്ലാദേശിലാണ് ഏറ്റവും കൂടുല്‍ മലിനീകരണത്തിന്റെ ഭീഷണിയുള്ളത്. മലിനീകരണ ഭീഷണിയും അതിനെ തുടര്‍ന്നുള്ള മരണങ്ങളും ഏറ്റവും കൂടുതലുള്ള ലോകത്തിലെ പത്ത് രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. ഈ രാജ്യങ്ങളില്‍ യുകെ ഉള്‍പ്പെടുന്നില്ലെങ്കിലും ഇവിടുത്തെ മലിനീകരണ പ്രശ്‌നം ജീവന് ഭീഷണിയായി അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണെന്നാണ് ഇതിനോടനുബന്ധിച്ച് നടത്തിയ പഠനം മുന്നറിയിപ്പേകുന്നത്.ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നവർ ഇത് വായിക്കണം
പ്രതിവര്‍ഷമുണ്ടാകുന്ന യുകെയിലെ മരണങ്ങളില്‍ എട്ട് ശതമാനത്തോളം അഥവാ 50,000ത്തോളം പേര്‍ മരിക്കുന്നത് മലിനീകരണം കാരണമാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ മലിനീകരണ പ്രശ്‌നത്തിന്റെ കാര്യത്തില്‍ 188 രാജ്യങ്ങള്‍ക്കിടയില്‍ യുകെയ്ക്ക് 55ാം സ്ഥാനമാണുള്ളത്. ഇക്കാര്യത്തില്‍ യുഎസിനേക്കാളും മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളേക്കാളും പരിതാപകരമായ അവസ്ഥയാണ് യുകെയ്ക്കുള്ളത്. അതായത് ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ഡെന്‍മാര്‍ക്ക് എന്നിവയടക്കമുള്ള രാജ്യങ്ങളില്‍ മലിനീകരണ പ്രശ്‌നം യുകെയേക്കാള്‍ വളരെ കുറവാണ്.
വായുമലിനീകരണം ലോകവ്യാപകമായി അപകടകരമായ തോതില്‍ പെരുകി വരുന്നുവെന്നും ഇക്കാര്യത്തില്‍ യുകെയുടെ അവസ്ഥ വെസ്റ്റേണ്‍ യറോപ്പിലെ നിരവധി രാജ്യങ്ങളേക്കാളും യുഎസിനേക്കാളും പരിതാപകരമായിത്തീര്‍ന്ന് കൊണ്ടിരിക്കുയാണെന്നും ബ്രിട്ടീഷ് ലംഗ് ഫൗണ്ടേഷനിലെ ഡോ. പെന്നി വുഡ്‌സ് മുന്നറിയിപ്പേകുന്നു. ഇവിടെ ഡീസല്‍ വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം പറയുന്നു. ഇതിന് പുറമെ വിവിധ ഉറവിടങ്ങളില്‍ നിന്നും വിഷമയമായ പാര്‍ട്ടിക്കിളുകളും ഗ്യാസുകളും പുറന്തള്ളുന്നതും വായുവിന് കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ഇതിനെ തുടര്‍ന്ന് ആളുകള്‍ക്ക് ശ്വാസകോശ രോഗങ്ങളും എന്തിനേറെ ഹൃദ്രോഗവും മറ്റ് ഗുരുതര രോഗങ്ങളും വരുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്. വിഷമയമായ വസ്തുക്കള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനായി 3 ബില്യണ്‍ പൗണ്ടിന്റെ പദ്ധതി തയ്യാറാക്കി വരുന്നുവെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റ് , ഫുഡ് ആന്‍ഡ് റൂറല്‍ അഫയേര്‍സ് പറയുന്നത്. ഇതിന് പുറമെ പുതിയ ഡീസല്‍, പെട്രോള്‍ കാറുകളുടെ വില്‍പന രാജ്യത്ത് 2040 ഓടെ തീര്‍ത്തും അവസാനിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കി വരുന്നുവെന്നാണ് ഡെഫ്രയുടെ വക്താവ് പറയുന്നു. കൂടാതെ അടുത്ത വര്‍ഷ തങ്ങള്‍ കോംപ്രഹെന്‍സീവ് ക്ലീന്‍ എയര്‍ സ്ട്രാറ്റജി പ്രസിദ്ധീകരിക്കുമെന്നും വായുമലിനീകരണപ്രശ്‌നം പരിഹരിക്കാനുള്ള വിപ്ലവകരമായ ചുവട് വയ്പായിരിക്കുമതെന്നും അദ്ദേഹം വിശദീകരിക്കുന്നു.