കൊച്ചി: ലോകമെങ്ങുമുള്ള മലയാളികള്‍ ഇപ്പോള്‍ പൂമരപാട്ടിന്റെ പിന്നാലെയാണ്. യൂട്യൂബില്‍ ഇതുവരെ അറുപത് ലക്ഷത്തിനുമേലെ കണ്ട പൂമരത്തിന്റെ പലപല പതിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
പാകിസ്താനില്‍ നിന്നുള്ള സുന്ദരിയാണ് ഇപ്പോള്‍ പൂമരം പാട്ട് പാടി വൈറലാക്കിയിരിക്കുന്നത്. ഇതിന് മുന്‍പും മലയാളം പാട്ടുകള്‍ പാടി മലയാളികളുടെ മനസില്‍ ഇടം പിടിച്ച നാസിയ അമീന്‍ മൊഹമ്മദാണ് പൂമരപ്പാട്ടും പാടിയിരിക്കുന്നത് ഇപ്പോള്‍. പൂമരത്തിന്റെ മറ്റെല്ലാ പതിപ്പുകള്‍ക്കുമെന്ന പോലെ ഈ പാട്ടിനും വന്‍ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
തന്റെ ഉച്ചാരണത്തില്‍ പിശകുകള്‍ ഉണ്ടെങ്കില്‍ തിരുത്തണമെന്ന് പറഞ്ഞു കൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. നാലോ അഞ്ചോ തവണ താന്‍ ഈഗാനം കേട്ടുവെന്നും ഈ പാട്ട് പാടുന്നതില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും നാസിയ പറയുന്നുണ്ട്. തന്റെ ആലാപനം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അക്കാര്യം അറിയിക്കണമെന്നും ആലാപനത്തിന് മുന്‍പ് നാസിയ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
പൂമരം പാട്ടിന്റെ നിരവധി വേര്‍ഷനുകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഫിലിപ്പൈന്‍കാരി പാടുന്ന പൂമരം പാട്ടിന്റെ വീഡിയോയും ഈ ദിവസങ്ങളില്‍ ഫെയ്സ്ബുക്കില്‍ വൈറലാവുകയാണ്.ചാര്‍ലിയിലെ ദുല്‍ഖറിന്റെയും പാര്‍വതിയുടെയും രംഗങ്ങള്‍ ചേര്‍ത്ത് വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
നവംബര്‍ 18ന് പുറത്തിറങ്ങിയ പൂമരം ഗാനം യൂട്യൂബില്‍ ഇതിനോടകം തന്നെ 67 ലക്ഷത്തില്‍പ്പരം ആള്‍ക്കാരാണ് കണ്ടു കഴിഞ്ഞത്.യൂട്യൂബിലെ തന്നെ ഏറ്റവും ട്രെന്‍ഡിംഗ് വീഡിയോകളിലൊന്നായി പൂമരം ഗാനം മാറിക്കഴിഞ്ഞിട്ടുണ്ട്. ആശാന്‍ ബാബുവും ദയാല്‍ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്.