തൃശൂര്‍: ലോകമെങ്ങുമുള്ള മലയാളികള്‍ ഏറ്റുപാടുന്ന ഞാനും ഞാനുമെന്‍ാളും ആ പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന ഹിറ്റ് ഗാനത്തിന് പിന്നില്‍ കൊടുങ്ങല്ലൂരിലെ രണ്ട് മത്സ്യ തൊഴിലാളികള്‍. സുഹൃത്തുക്കളായ നൊച്ചിക്കാട്ട് ബാബുവും ദയാലുമാണ് ഈ പാട്ടിന്റെ ശില്‍പ്പികള്‍. അടുത്ത തന്നെ റിലീസാകുന്ന പൂമരം സിനിമയിലെ പാട്ട് ഇതിനടം തന്നെ മലയാളികള്‍ ഏറ്റെടുത്തിരുന്നു.
എന്നാല്‍ ഈ സിനിമയിലെ ഗാനരചിതാവിനെ തേിടി സിനിമയിലെ അണിയറക്കാരും നടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് മീന്‍ പിടുത്ത് ബോട്ടിലെ ജീവനക്കാരായിരുന്നു ബാബുവും ദയാലും. നാല്‍പ്പതും അറുപതും പേര്‍ കയറുന്നതാണ് ബോട്ട്. മീന്‍ നിറയുമ്പോള്‍ വല വലിച്ചുകയറ്റാന്‍ ഒരു താളത്തിനാണ് ബാബു ആദ്യമായി ഈ പാട്ട് മൂളിയത്.
പിന്നീട് ബാബുവും ദയാലും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ പാട്ട് ഹിറ്റായത് നവമാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞ ബന്ധുക്കളാണ് ഇരുവരെയും വിവരം അറിയിച്ചത്. ദയാല്‍ പറയുന്നതിങ്ങനെ; എട്ടുവര്‍ഷം മുമ്പ് പാലായല്‍ ഒരു കെട്ടിടം പണിക്കിടയില്‍ താന്‍ പാടിയ പാട്ട് കൂടെ ജോലിചെയ്തിരുന്ന എറണാകുളം മഹാരാജാസിലെ വിദ്യാര്‍ത്ഥിയായിരുന്ന സുധീഷ് മൊബൈലില്‍ പകര്‍ത്തിയിരുന്നു.
ഇതോടെ മഹാരാജാസും ഈ പാട്ട് ഏറ്റെടുത്തു.അങ്ങിനെയാണ് ഈ പാട്ട് സിനിമയിലെത്തുന്ന്. എബ്രിഡ് ഷൈന്‍ ഇവരെ കണ്ട് ഉപഹാരം നല്‍കി. കിഡ്‌സ് കാംപസില്‍ സെക്യരിറ്റി ജീവനക്കാരനാണ് ബാബു ദയാല്‍ ടൈല്‍സ് ജോലി ചെയ്യുന്നു.