കോഴിക്കോട്: നാട്ടില്‍ 25 ഏക്കര്‍ കൃഷിയിടം ആഡംബര ഫ്‌ളാറ്റ് രണ്ടുമക്കള്‍ വിദേശത്ത് ജോലിയില്‍…എന്നിട്ടും ഭിക്ഷയാചിക്കുകയാണ് ഈ തമിഴ്‌നാട്ടുകാരി….പ്രതിമാസം ഒരുലക്ഷത്തിനടുത്ത് ഭിക്ഷാടനത്തിലൂടെ നേടി സമ്പനയായിരിക്കുകയാണ് കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതയായ പൂന്താനം എന്ന പിച്ചക്കാരി…
കോഴിക്കോട് മാവൂര്‍ റോഡില്‍ ഭിക്ഷാടനത്തിനിരിക്കുന്ന ഈ സ്ത്രീ ഇതുവഴി പോകുന്നവര്‍ക്കെല്ലാം പരിചിതയുമാണ്. മുടി പറ്റെ വെട്ടി, മുഷിഞ്ഞ ഷര്‍ട്ടും ലുങ്കിയുമുടുത്ത് ദയനീയത അഭിനയിച്ച് ആയിരങ്ങളാണ് ഈ സ്ത്രീ ദിവസേന സമ്പാദിക്കുന്നതെന്ന് രാഷ്ടദീപികയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫുട്പാത്തിലൂടെ നടന്നു പോകുന്നവരുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചും കുട്ടികളുടെ മുമ്പില്‍ കരഞ്ഞും കാലുപിടിച്ചും ശ്രദ്ധയാകര്‍ഷിച്ചാണ് യാചന. ഇങ്ങനെ ദിവസവും സമ്പാദിക്കുന്ന ചില്ലറ വൈകുന്നേരം സമീപത്തുള്ള ഹോട്ടലില്‍ കൃത്യമായി എത്തിക്കും. ചില്ലറയും നോട്ടും എണ്ണി തിട്ടപ്പെടുത്തി രേഖപ്പെടുത്തി വയ്ക്കും.
ഹോട്ടല്‍ ഉടമ പൂന്താനത്തിന് മാസാവസാനം നോട്ടുകളായി മടക്കി നല്‍കും. ഒരു ദിവസം രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെ ഇവര്‍ ഹോട്ടലില്‍ ഏല്‍പ്പിക്കും. നോമ്പുകാലങ്ങളില്‍ വരുമാനം കൂടും. ഹോട്ടലിന് ദിവസവും ചില്ലറ നല്‍കുന്നതിന്റെ പ്രത്യുപകാരമായി കടത്തിണ്ണയില്‍ അന്തിയുറങ്ങാന്‍ ഹോട്ടലുകാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഭക്ഷണവും മിക്കപ്പോഴും ഇവിടെ നിന്നുതന്നെ കിട്ടും.
സമ്പാദിച്ച പണവുമായി മാസത്തിലൊരിക്കലാണ് പൂന്താനം നാട്ടിലേക്ക് പോകുക. രണ്ടോ മൂന്നോ ദിവസത്തെ സുഖവാസ അവധി കഴിഞ്ഞ് വീണ്ടും നഗരത്തിലെത്തി പൂന്താനം ഡ്യൂട്ടിയില്‍ പ്രവേശിക്കും. കഴിഞ്ഞ 15 വര്‍ഷത്തോളമായി പൂന്താനം കോഴിക്കോട്ടുണ്ട്. ഇവര്‍ സമ്പന്നയാണെന്ന വിവരം അടുപ്പമുള്ള പലര്‍ക്കും അറിയാം. നാട്ടില്‍ പോയി വരുമ്പോഴെല്ലാം പരിചയമുള്ളവര്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ വിളവെടുത്ത നിലക്കടലയും മറ്റും കൊണ്ടുവന്ന് കൊടുക്കാറുമുണ്ട്.
ഇവരുടെ നാട്ടിലെ സ്ഥിതിയെ പറ്റി മാവൂര്‍ റോഡിലെ ചുമട്ടുതൊഴിലാളികള്‍ക്കും മറ്റു പലര്‍ക്കും അറിയാമെങ്കിലും ഭിക്ഷ നല്‍കുന്നവരോട് ആരും ഇക്കാര്യം പറയില്ല. ഇവരുടെ ദൈന്യത കണ്ട് പലപ്പോഴും കാല്‍നടക്കാരും സന്നദ്ധസംഘടനയില്‍ പെട്ടവരും ഭക്ഷണവും വെള്ളവും വാങ്ങി നല്‍കാറുണ്ട്. എന്നാല്‍ ഇവര്‍ പോയി കഴിഞ്ഞാല്‍ ഭക്ഷണം ആരും കാണാതെ അടുത്തുള്ള ഓടയില്‍ കൊണ്ടു പോയി തള്ളാറാണ് പതിവെന്ന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നു.
പണം നിക്ഷേപിക്കുന്ന ഹോട്ടലില്‍ നിന്നു മാത്രമാണ് മെനു അനുസരിച്ചുള്ള ഭക്ഷണം. ഇപ്പോള്‍ നോട്ട് പിന്‍വലിച്ചശേഷം കാര്യമായി പണം തടയാത്തതിനാല്‍ പൂന്താനം ദീര്‍ഘ അവധിയെടുത്ത് കുറച്ച് ദിവസം നാട്ടിലേക്ക് പോയിരുന്നു. വീണ്ടും തിരിച്ചെത്തിയതോടെ ചെറിയ തുകയുടെ നോട്ടുകളായാണ് ഇപ്പോഴത്തെ പ്രതിദിന വരുമാനം. സഹായിയായി ഒരു കുട്ടിയെ കൂടി നാട്ടില്‍നിന്ന് ഇക്കുറി കൂടെ കൂട്ടിയിട്ടുണ്ടെ്‌നും റിപ്പോര്‍ട്ടില്‍ പറയുന്നു.