വത്തിക്കാന്‍സിറ്റി :യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന് പരിഹാരമായി ക്രിസ്ത്യന്‍ ഇടവകളോട് ഒരോ അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനില്‍ നിന്നു തന്നെ ഇതിന് തുടക്കമിടുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. വത്തിക്കാനിലെ രണ്ട് ഇടവകകള്‍ ഉടന്‍ തന്നെ രണ്ട് അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കും.രഅര്‍ജന്റീനയിലേക്ക് കുടിയേറിയ ഇറ്റാലിയന്‍ ദമ്പതികളുടെ കൊച്ചുമകനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
സെന്റ്. പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിയ പ്രംസംഗ മധ്യേയാണ് യൂറോപ്പിലെ ഇടവകകളോടും മതകൂട്ടായ്മകളോടും ആശ്രമങ്ങളോടും ഒരോ അഭയര്‍ഥി കുടുംബങ്ങളെ ദത്തെടുത്ത് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. മാര്‍പ്പാപ്പയുടെ വാക്കുകളെ കരഘോഷത്തോടെയാണ് സെന്റ്. പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചു കൂടിയ വിശ്വാസികള്‍ സ്വീകരിച്ചത്. ഇതിന് പുറമെ, ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി പുനരധിവാസ പരിപാടികള്‍ക്കായി 60 മില്യണ്‍ യൂറോ സംഭാവന നല്‍കുമെന്നും വത്തിക്കാന്‍ അറിയിച്ചു. അഭയാര്‍ഥികള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്ന ഇറ്റലിയില്‍ മാത്രം 25,000ല്‍ അധികം ക്രിസ്ത്യന്‍ ഇടവകകളാണുള്ളത്. ആഭ്യന്തര കലാപത്താല്‍ വലയുന്ന സിറിയയില്‍നിന്ന് കുടിയേറ്റക്കാരെത്തുന്ന ജര്‍മനിയിലാകട്ടെ 12,000ല്‍ അധികം ഇടവകകളുമുണ്ട്.
അഭയാര്‍ഥി പ്രശ്നം രൂക്ഷമായതോടെ കുടിയേറ്റക്കാര്‍ക്കായി അതിര്‍ത്തി തുറന്നിട്ട് ജര്‍മനിയും ഓസ്ട്രിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ അഭയത്തിന്റെ മാനദണ്ഡങ്ങള്‍ക്കു കീഴില്‍വരുന്ന എല്ലാവരെയും പുനരധിവസിപ്പിക്കാന്‍ തയാറാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും പ്രഖ്യാപിച്ചിരുന്നു. അഭയരാജ്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതു വരെ കുടിയേറ്റക്കാര്‍ക്കു തങ്ങാന്‍ ഇറ്റലിയിലും ഗ്രീസിലും താല്‍ക്കാലിക കേന്ദ്രങ്ങളൊരുക്കണമെന്ന് ജര്‍മനിയും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
സെന്റ്. പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിയ പ്രംസംഗ മധ്യേയാണ് യൂറോപ്പിലെ ഇടവകകളോടും മതകൂട്ടായ്മകളോടും ആശ്രമങ്ങളോടും ഒരോ അഭയര്‍ഥി കുടുംബങ്ങളെ ദത്തെടുത്ത് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. മാര്‍പ്പാപ്പയുടെ വാക്കുകളെ കരഘോഷത്തോടെയാണ് സെന്റ്. പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചു കൂടിയ വിശ്വാസികള്‍ സ്വീകരിച്ചത്. ഇതിന് പുറമെ, ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി പുനരധിവാസ പരിപാടികള്‍ക്കായി 60 മില്യണ്‍ യൂറോ സംഭാവന നല്‍കുമെന്നും വത്തിക്കാന്‍ അറിയിച്ചു.അഭയാര്‍ഥി പ്രശ്നം രൂക്ഷമായതോടെ കുടിയേറ്റക്കാര്‍ക്കായി അതിര്‍ത്തി തുറന്നിട്ട് ജര്‍മനിയും ഓസ്ട്രിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ അഭയത്തിന്റെ മാനദണ്ഡങ്ങള്‍ക്കു കീഴില്‍വരുന്ന എല്ലാവരെയും പുനരധിവസിപ്പിക്കാന്‍ തയാറാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും പ്രഖ്യാപിച്ചിരുന്നു. അഭയരാജ്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതു വരെ കുടിയേറ്റക്കാര്‍ക്കു തങ്ങാന്‍ ഇറ്റലിയിലും ഗ്രീസിലും താല്‍ക്കാലിക കേന്ദ്രങ്ങളൊരുക്കണമെന്ന് ജര്‍മനിയും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.മധ്യപൂര്‍വേഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുകയാണ്. ഭീതിജനകമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മധ്യപൂര്‍വേഷ്യയില്‍ നിന്നുള്ളവര്‍ യൂറോപ്പിലെത്തുന്നത്. മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിച്ച രണ്ടായിത്തോളം പേരാണ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ബോട്ട് മറിഞ്ഞ് മരിച്ചത്. ബോട്ടില്‍ ഇറ്റലിയിലോ, ഗ്രീസിലോ എത്തുന്നവര്‍ ലക്ഷ്യമിടുന്നത് ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ സമ്പന്ന രാജ്യങ്ങളെയാണ്. ഇവിടെയെത്താനായി രണ്ടായിരം കിലോമീറ്റര്‍ നടക്കാന്‍ വരെ ഇവര്‍ തയ്യാറാകുന്നു. പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടത്തതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ മുഖം കറുപ്പിച്ചു തുടങ്ങി. അഭയാര്‍ഥികള്‍ വരുന്നത് ഇനിയും കൂടിയാല്‍ അതിര്‍ത്തി അടയ്ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നീക്കാം തുടങ്ങുന്നത്. അതിനിടെയാണ് മാര്‍പ്പാപ്പയുടെ ആഹ്വാനം എത്തുന്നത്.അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സെര്‍ബിയയിലെയും മാസിഡോണിയയിലെയും സൈന്യവും അഭയാര്‍ത്ഥികളും ഏറ്റുമുട്ടിയിരുന്നു. ഹംഗറി വഴി ഓസ്ട്രിയയിലേക്ക് രഹസ്യമായി കടക്കാന്‍ ശ്രമിച്ച 71 പേര്‍ കഴിഞ്ഞ ദിവസം ഒരു ട്രക്കിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചിരുന്നു. അഭയാര്‍ഥികള്‍ക്കൊപ്പം എത്തിപ്പെടുന്നത് എത്തരത്തിലുള്ളവരാണ് എന്ന് അറിയാത്തത് പലരജ്യങ്ങളേയും കുഴക്കുന്നുണ്ട്. യൂറോപ്പിന്റെ സാമ്പത്തിക നിലതന്നെ അഭ്യാര്‍ഥികള്‍ തകര്‍ത്തേക്കുമെന്നും ഇവര്‍ ഭയക്കുന്നു.