അബോര്‍ഷനും ഇനി കുമ്പസാരത്തിലൂടെ പൊറുക്കപ്പെടുന്ന പാപം; ഫ്രാന്‍സീസ് മാര്‍പ്പാപ്പ അനുമതി നല്‍കി

വത്തിക്കാന്‍ സിറ്റി: അബോര്‍ഷനും ഇനി കുമ്പസാരത്തിലൂടെ പൊറുക്കപ്പെടുന്ന പാപങ്ങളില്‍. കുമ്പസാരത്തില്‍ പൊറുക്കപ്പെടുന്ന പാപങ്ങളുടെ പട്ടികയില്‍ അബോര്‍ഷന് ഉള്‍പ്പെടുത്താന്‍ പുരോഹിതന്‍മാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. ഇതിനുള്ള താല്‍കാലിക അനുമതി കഴിഞ്ഞ വര്‍ഷം സഭയിലെ എല്ലാ വൈദികര്‍ക്കും മാര്‍പ്പാപ്പ നല്‍കിയിരുന്നു.

കഴിഞ്ഞവര്‍ഷം എട്ട് മുതല്‍ ഈ മാസം ഇരുപത് വരെ കരുണയുടെ വിശുദ്ധവര്‍ഷം ആചരിച്ചതിന്റെ ഭാഗമായിട്ടായിരുന്നു അബോര്‍ഷന് കുമ്പസാരത്തില്‍ ഉള്‍പ്പെടുത്താന്‍ മാര്‍പാപ്പ തീരുമാനിച്ചിരുന്നത്. ഇത് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയാണ് പുതിയ കല്‍പന പുറപ്പെടുവിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു മനസ്സുണ്ടായാല്‍ ഏത് പാപവും തുടച്ച് നീക്കാന്‍ ദൈവത്തിന്റെ കാരുണ്യത്തിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരുണയുടെ വര്‍ഷം അവസാനിച്ചെങ്കിലും കരുണ അവസാനിക്കുന്നില്ലെന്നും അനുതാപം ആവശ്യമായവര്‍ക്ക് പുരോഹിതന്‍മാര്‍ ആശ്വാസവും തുണയും തുടര്‍ന്നും നല്‍കണമെന്നും പാപ്പ ആവശ്യപ്പെട്ടു. എന്നാല്‍ കളങ്കമില്ലാത്ത ഒരു ജീവന്‍ അവസാനിപ്പിക്കുന്ന മഹാപാപത്തില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കരുണയുടെ വിശുദ്ധ വര്‍ഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

മുമ്പ് അബോര്‍ഷനുള്ള പാപമോചന അധികാരം യുറോപ്പിലേയും അമേരിക്കയിലേയും ബിഷപ്പുമാര്‍ ഇടവക വികാരികള്‍ക്ക് നല്‍കിയിരുന്നെങ്കിലും മറ്റു സ്ഥലങ്ങളില്‍ പഴയ രീതി തന്നെ തുടര്‍ന്ന് വരികയായിരുന്നു.

Top