അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിന്റെ കൈ തട്ടിമാറ്റുന്ന പോപ്പിന്റെ വീഡിയേ വ്യാജം. അമേരിക്കന്‍ പ്രസിഡന്റിനേയും പോപ്പിനേയും അവഹേളിക്കാന്‍ ബോധപൂര്‍വ്വം തയ്യാറാക്കിയ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
വത്തിക്കാനിലെ പോപ്പ് ട്രംപ് സന്ദര്‍ശം റിപ്പോര്‍ട്ട് ചെയ്ത സി എന്‍ എന്‍ വീഡിയോ എഡിറ്റ് ചെയ്താണ് ഇത്തരത്തില്‍ വ്യാജ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഇത് വ്യാജമാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ് ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ഈ വിഡിയോ ലോകമെങ്ങും സോഷ്യല്‍മിഡിയയില്‍ വൈറലായതോടെയാണ് ഇതിന്റെ സത്യാവസ്ഥ വിശദീകരിച്ച് നിരവധി പേര്‍ രംഗത്തെത്തിയത്.
ഫ്രാന്‍സിസ് പാപ്പയും ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ രണ്ടുപേരെയും അവഹേളിക്കാനും കോമാളികളെപ്പോലെ ചിത്രീകരിക്കാനുമുള്ള ശ്രമം നടന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു.
ഇതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ അനേകം വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും സജീവ ചര്‍ച്ചയായിരിക്കുന്ന, പാപ്പ ട്രംപിനെ ശകാരിക്കുന്നു, കൈതട്ടിമാറ്റുന്നു എന്ന രീതിയിലുള്ളകാണ് ഈ വിഡിയോ
ക്ലോസ്അപ്പ് ആയി നല്‍കിയിരിക്കുന്ന വീഡിയോയില്‍ സ്ഥലവും വ്യക്തികളും വേറെയാണ്. എന്നാല്‍ കരുതിക്കൂട്ടി ഈ വീഡിയോ ബോധപൂര്‍വം നിര്‍മ്മിക്കപ്പെട്ടതാണെന്ന് വളരെ വ്യക്തമാണ്. ഇതിന്റെ പിന്നിലുള്ള വ്യക്തികളുടെ താല്പര്യം ഒരുപക്ഷേ പ്രസിഡന്റിനെ ഒരു മോശക്കാരനായി അവതരിപ്പിക്കാനും, മാര്‍ പാപ്പയെ ബാലിശമായി ചിത്രീകരിക്കുവാനുമായിരിക്കുമെന്നാണ് സൂചന.