പോണ്‍ താരങ്ങള്‍ സിനിമയിലെത്തുന്നത് പുതുമ അല്ലാതായിരിക്കുന്നു. സണ്ണി ലിയോണ്‍ ഇന്ന് ഇന്ത്യന്‍ സിനിമയിലെ സുപ്രധാന താരമായിരിക്കുന്നു. ഇപ്പോഴിതാ മലയാളത്തിലേയ്ക്ക് ഒരു പോണ്‍ താരം എത്തുകയാണ്. പോണ്‍ ലോകത്തെ പുതിയ തരംഗം മിയ ഖലീഫയാണ് മലയാളികളെ മുള്‍മുനയില്‍ നിര്‍ത്താനെത്തുന്നത്. ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായ ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലാണ് മിയ ഖലീഫ ആരാധകരെ ത്രസിപ്പിക്കാനെത്തുന്നത്.
ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്ക് പോലും കിട്ടാത്ത വരവേല്‍പ്പാണ് സണ്ണി ലിയോണിന് കേരളത്തില്‍ കിട്ടിയത്. ഇത്തരമൊരു സ്വീകരണം മിയക്ക് സിനിമയില്‍ കിട്ടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.
അഡള്‍ട്ട് കോമഡി വിഭാഗത്തിലെത്തിയ ചങ്ക്സ് കോടികളാണ് ബോക്സോഫീസില്‍ നിന്ന് വാരിയത്. മിയക്കൊപ്പം മലയാളത്തിലേയും, ബോളിവുഡിലേയും പ്രമുഖ താരങ്ങള്‍ ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലുണ്ടെന്നാണ് സൂചനകള്‍. ബാലു വര്‍ഗീസ് തന്നെയാകും നായകനെന്നും സൂചനകള്‍ വരുന്നു.