ഹെൽത്ത് ഡെസ്‌ക്
പോൺ അഡിക്ക്ഷൻ ബന്ധങ്ങളിൽ ചീത്തപ്പേര് മാത്രമല്ല പങ്കാളിയുടെ മതിപ്പും കുറയ്ക്കാനും ചിലപ്പോൾ കാരണമാകുമെന്നാണ് കേട്ടുകേഴ്വി. ഇത് മാത്രമല്ല പരമ്പരാഗത വിശ്വാസം അനുസരിച്ച് പങ്കാളിയോടുള്ള താൽപ്പര്യം കുറയുമെന്നും ലൈംഗികബലഹീനതകൾ ഉണ്ടാക്കുമെന്നും ലൈംഗിക ദൃശ്യങ്ങളുടെ ആസ്വദിക്കൽ പ്രവണതയുമായി ബന്ധപ്പെട്ട് കേട്ടിരുന്ന വിദഗ്ദ്ധോപദേശങ്ങളിൽ പറയുന്നു. എന്നാൽ എല്ലാം തെറ്റാണെന്ന് വരികയാണ്. പോൺ അഡിക്ഷൻ പങ്കാളികൾ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുമെന്നാണ് ഏറ്റവും പുതിയ ഒരു പഠനം വ്യക്തമാക്കുന്നത്. പഠനം പറയുന്ന പ്രകാരം പോൺ കാണുന്നവരിൽ ബന്ധം കുടുതൽ ഉറയ്ക്കുമത്രേ. പശ്ചിമ ഒന്റാരിയോ സർവകലാശാലയിലെ ഒരു പിഎച്ച്ഡി വിദ്യാർത്ഥിനിയുടെ പഠനമാണ് പോൺ കാഴ്ചയ്ക്കെതിരേ മുമ്പ് ഇറങ്ങിയിരിക്കുന്ന സിദ്ധാന്തങ്ങളെയെല്ലാം പൊളിച്ചടുക്കിയിരിക്കുന്നത്. വിവാഹിതരായവരും പങ്കാളികളുമായി ഒമ്പതിലധികം വർഷം ഒന്നിച്ചു താമസിക്കുന്നവരുമായ അനേകം യുവാക്കളെ ഇവർ പഠനത്തിന് വിധേയമാക്കിയത്. ഇതിൽ പോൺ അഡിക്ഷൻ ഉള്ളവരെയും ഇല്ലാത്തവരെയും വേർതിരിക്കുകയും ചെയ്തു. സെക്സ് മാഗസിൻ പതിവായി കാണുന്നവരും അതിലെ യുവ മോഡലുകളുടെ നഗ്‌നദൃശ്യങ്ങൾ അടങ്ങുന്ന സെന്റർ സ്പ്രെഡ് പതിവായി ആസ്വദിക്കുകയും ചെയ്തിരുന്ന യുവാക്കളെയായിരുന്നു ഒരു വിഭാഗത്തിൽ പെടുത്തിയത്. ഈ വിഭാഗക്കാർ മാന്യന്മാരെന്ന വിശ്വസിക്കുന്നവരേക്കാൾ പങ്കാളിയുമായി അതിശക്തമായ ബന്ധം നില നിർത്തുന്നതായി കണ്ടെത്തുകയായിരുന്നു. ഇത്തരക്കാർക്ക് ലൈംഗികദൃശ്യങ്ങൾ ആസ്വദിക്കുന്നത് കൊണ്ട് പങ്കാളിയോടുള്ള സ്നേഹം ഒട്ടും കുറയുന്നില്ലെന്നും എതിർവിഭാഗത്തേക്കാൾ കൂടുതലാണെന്നും പഠനം വ്യക്തമാക്കി.