
വെബ് സ്പെഷ്യൽ
ടോകിയോ: അഭിനയിക്കാൻ ആവശ്യത്തിനു പുരുഷൻമാരെ കിട്ടാതെ വന്നതോടെ ജപ്പാനിലെ അശ്ലീല സിനിമാ നിർമാതാക്കൽ കടുത്ത പ്രതിസന്ധിയിൽ. ആയിരത്തോളം സ്ത്രീകൾ അഭിനയിക്കുന്ന സിനിമാ മേഖലയിൽ നൂറിൽ താഴെ പുരുഷൻമാർ മാത്രമാണ് ഉള്ളതെന്നാണ് ജപ്പാനിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജപ്പാനിലെ പോൺ സിനിമാ ഇൻഡസ്ട്രി പ്രതി മാസം പത്തു ലക്ഷം യെന്നിനു മുകളിലാണ് വരുമാനം ഉണ്ടാക്കുന്നത്. ഇന്റർനെറ്റിലെ പോൺ സൈറ്റുകളിൽ പത്തു ശതമാനത്തിനു മുകളിൽ സിനിമകൾ സംഭാവന ചെയ്യുന്നത് ജപ്പാനിലെ പോൺ ഇൻസ്ട്രിയാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയിലാണ് ഇപ്പോൾ പുരുഷ അഭിനേതാക്കളുടെ എണ്ണത്തിൽ വൻ കുറവു വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം വരെ ഇരുനൂറോളം അഭിനേതാക്കളാണ് ജപ്പാനിലെ പോൺ വ്യവസായത്തിലുണ്ടായിരുന്നത്. എന്നാൽ, അടുത്തിടെ രാജ്യത്ത് കർശനമായി നടപ്പാക്കിയ നിയമങ്ങളാണ് ഇവരെ സിനിമാ മേഖലയിൽ നിന്നും അകറ്റിയത്. ഒരു തവണയെങ്കിലും ലൈംഗിക രോഗങ്ങൾക്കു ചികിത്സ തേടിയവരെ സിനിമയിൽ എടുക്കരുതെന്ന നിയമമാണ് രാജ്യത്ത് പാസാക്കിയത്. ഇതാണ് പോൺ വ്യവസായ മേഖലയിലെ പുരുഷൻമാർക്കു തിരിച്ചടിയായത്. ഇതോടൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ള പുരുഷൻമാരെ അഭിനയിക്കാൻ വിളിക്കാൻ പാടില്ലെന്നും നിയമം പാസാക്കിയതും ഈ മേഖലയ്ക്കു തിരിച്ചടിയായിട്ടുണ്ട്.