പോണ്‍ സൈറ്റുകള്‍ നാല് കോടി, നിരോധിച്ചത് 827 എണ്ണം മാത്രം; പ്രസഹസനമായി കോടതി വിധി

രാജ്യത്ത് നടപ്പാക്കിയ പോണ്‍ നിരോധനം ഫലവത്താകില്ലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെയും കോടതി ഉത്തരവുകളുടെയും പിന്‍ബലത്തോടെയാണ് ടെലികോം കമ്പനികളും സേവന ദാതാക്കളും പോണ്‍സൈറ്റുകള്‍ നിയന്ത്രിച്ചത്. രാജ്യത്തെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ലൈംഗീക അതിക്രമങ്ങളെ നിയന്ത്രിക്കുക എന്നതായിരുന്നു നിരോധനത്തിന് പിന്നിലുള്ള ലക്ഷ്യം

രാജ്യത്ത് ഏകദേശം നാലു കോടി പോണ്‍വെബ്സൈറ്റുകളും ബ്ലോഗുകളും ലഭിക്കുന്നുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ പറയുന്നത്. ഇവയെല്ലാം തന്നെ വിദേശരാജ്യങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്നതാണ്. പുതിയ നടപടിയുടെ ഭാഗമായി വിലക്കിയത് കേവലം 827 വെബ്സൈറ്റുകള്‍ മാത്രം. ഇതില്‍ തന്നെ മുന്‍നിര വെബ്സൈറ്റായ പോണ്‍ഹബ് തന്നെ മിറര്‍ വെബ്സൈറ്റും അവതരിപ്പിച്ചു ബ്ലോക്കിനെ മറികടന്നു. ഒരു മാറ്റവും സംഭവിക്കാതെ എല്ലാ വിഡീയോകളും ചിത്രങ്ങളും പുതിയ മിറര്‍ വെബ്സൈറ്റിലും പോണ്‍ഹബ് ലഭ്യമാക്കുന്നു. മറ്റൊരു പ്രമുഖ പോണ്‍സൈറ്റായ എക്സ് വീഡിയോസിന്റെ കാര്യവും ഇതു തന്നെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ നിരോധനം പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് പോണ്‍ കാണുന്നവരില്‍ ഒരു കുറവും വന്നിട്ടില്ലെന്നാണ് അറിയുന്നത്. പൂര്‍ണമായ ഒരു നിരോധനത്തിന് ടെലികോം കമ്പനികളും മുന്നിട്ടിറങ്ങില്ല. കാരണം രാജ്യത്തെ പോണ്‍വെബ്സൈറ്റുകള്‍ പൂര്‍ണ്ണമായും വിലക്കിയാല്‍ ഡേറ്റാ ഉപയോഗം കുത്തനെ കുറയും. ഇതോടെ വരുമാനത്തില്‍ വലിയ ഇടിവു നേരിടുമെന്ന് അവര്‍ക്ക് ശരിക്കുമറിയാം. അതിനാല്‍ തന്നെ ഇപ്പോള്‍ വിലക്കിയ വെബ്സൈറ്റുകള്‍ റീലോഡിംഗില്‍ ലഭ്യമാക്കിയിട്ടുള്ളതും ഈയൊരു കാര്യം മുമ്പില്‍ കണ്ടുതന്നെയാണ്.

857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ്‍ ദൃശ്യങ്ങളോ വിഡിയോകളോ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബര്‍ 27നാണ് കോടതി ഉത്തരവ് വന്നത്. ഈ നിര്‍ദേശം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് ഒക്ടോബര്‍ എട്ടിന് രേഖാ മൂലം കോടതിയില്‍ നിന്നും ലഭിച്ചതോടെ ഇതു സംബന്ധിച്ച നടപടികള്‍ മന്ത്രാലയം ഊര്‍ജ്ജിതമാക്കിരുന്നു. നിരോധനത്തിന്റെ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ തീരുമാനം പരാജയമായതായി തെളിയിക്കുന്നതാണ് കണക്കുകള്‍. കടലില്‍ നിന്ന് ഒരു കപ്പ് വെള്ളം കോരിയാല്‍ കടല്‍ വറ്റുമെന്ന മിഥ്യാധാരണയായേ ഈ നിരോധനത്തെ കണക്കാക്കാനാവൂ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Top