![](https://dailyindianherald.com/wp-content/uploads/2023/08/VHP.jpg)
നൂഹ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലിംകള് ഒഴിഞ്ഞു പോകണമെന്ന പോസ്റ്റര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടിലുകള്‍ക്കു തീയിടുമെന്നാണ് ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്. വിലക്കുകളെ മറികടന്നു കൊണ്ടാണ് വിഎച്ച്പി ശോഭായാത്ര നടത്തുന്നത്. ബാരിക്കേഡുകള്‍ നിരത്തി യാത്ര തടയാനാണ് പൊലീസിന്റെ ശ്രമം. അയോധ്യയില്‍നിന്ന് യാത്രയില്‍ പങ്കെടുക്കുന്നതിനായി എത്തിയവരെ അതിര്‍ത്തിയില്‍ തടഞ്ഞു. തുടര്‍ന്ന് സന്യാസിമാര്‍ നിരാഹാര സമരം ആരംഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.