മുസ്ലിങ്ങളോട് നാട് വിടാന്‍ ആജ്ഞാപിച്ച് ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ തീവ്രവാദികളുടെ പോസ്റ്റര്‍; ട്രംപിനെ അനുകരിച്ചാണ് ഹിന്ദുക്കള്‍ മുസ്ലിങ്ങളെ തുരത്തേണ്ടത് എന്നും പോസ്റ്ററില്‍

ട്രംപിനെ അനുകരിച്ച് യുപിയില്‍ വിവാദ പോസ്റ്ററുകള്‍. മുസ്ലിങ്ങള്‍ നാട് വിടണം എന്നാവശ്യപ്പെടുന്ന പോസ്റ്ററുകള്‍ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ടു. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് മുസ്ലീങ്ങളോട് നാടുവിടാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ട്രംപ് ചെയ്തത് ഇവിടുത്തെ മുസ്ലിങ്ങളോട് ഹിന്ദുക്കള്‍ ചെയ്യും എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ‘ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. അതുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ മുസ്ലീങ്ങളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യും’ എന്നാണ് എഴുതിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

യു.പിയില്‍ ബി.ജെ.പി വന്‍വിജയം നേടിയ പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുസ്ലീങ്ങള്‍ നാടുവിടണമെന്നാണ് ഭീഷണി. ഇല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പോസ്റ്ററുകളില്‍ മുന്നറിയിപ്പു നല്‍കുന്നു. ഹിന്ദുത്വ തീവ്രവാദികളാണ് പോസ്റ്ററിന് പിന്നിലെന്നാണ് കണക്ക് കൂട്ടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഗ്രാമത്തിലെ ഹിന്ദുക്കള്‍’ ആണ് പോസ്റ്ററില്‍ ഒപ്പിട്ടിരിക്കുന്നത്. അതിനു കീഴില്‍ ഗാര്‍ഡിയന്റെ സ്ഥാനത്ത് ബി.ജെ.പി എം.പിയുടെ പേരാണുള്ളത്. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയായതോടെ ചില പോസ്റ്ററുകള്‍ പൊലീസും ഭരണകൂടവും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ചിലത് ഇപ്പോഴും അവിടെയുണ്ട്. തിങ്കളാഴ്ച രാവിലെയോടെയാണ് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ കണ്ടത്. ഞായറാഴ്ച രാത്രി വൈകിവരെ ഹോളി ആഘോഷം നടന്നിരുന്നെന്നും പിന്നീട് എപ്പോഴാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.

Top