കൊല്‍ക്കത്തയുടെ നെഞ്ചിടിപ്പു കൂട്ടി; പോസ്റ്റിഗ പരുക്കേറ്റു നാട്ടിലേയ്ക്കു മടങ്ങി

കൊല്‍ക്കത്ത: അത് ലറ്റികോ ഡി കൊല്‍ക്കത്തക്ക് നെഞ്ചിടിപ്പാവുന്ന വാര്‍ത്ത. എഫ്.സി ഗോവക്കും കേരള ബ്‌ളാസ്റ്റേഴ്‌സിനും ആശ്വാസവും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചാമ്പ്യന്‍ ടീമിന്റെ സൂപ്പര്‍താരം ഹെല്‍ഡര്‍ പോസ്റ്റിഗക്ക് നാലാഴ്ചത്തെ വിശ്രമം. ചെന്നൈയിനെതിരായ ഉദ്ഘാടന മത്സരത്തിനിടെയേറ്റ പരിക്കാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയായത്. മത്സരത്തില്‍ ഇരട്ട ഗോളുമായി ഐ.എസ്.എല്‍ സീസണിന് തകര്‍പ്പന്‍ തുടക്കം നല്‍കിയതിനു പിന്നാലെയാണ് പേശീവേദനയെ തുടര്‍ന്ന് പോസ്റ്റിഗ വീണത്.
രണ്ടാം മത്സരത്തിനായി ഗോവയിലത്തെിയ ടീമിനൊപ്പം പോര്‍ചുഗല്‍ താരമുണ്ടെങ്കിലും മൂന്നു മുതല്‍ നാലാഴ്ചവരെ വിശ്രമം വേണ്ടിവരുമെന്ന് പേഴ്‌സനല്‍ ഡോക്ടര്‍ അറിയിച്ചു.
ചികിത്സക്കായി താരം നാട്ടിലേക്ക് മടങ്ങും. ഈമാസം 29ന് ഡല്‍ഹി ഡൈനാമോസിനെതിരായ അത്‌ലറ്റികോയുടെ രണ്ടാം ഹോംമാച്ചിന് പോസ്റ്റിഗ ടീമില്‍ തിരിച്ചത്തെുമെന്ന് ക്‌ളബ് ഒഫീഷ്യല്‍ അറിയിച്ചു. ബുധനാഴ്ച എഫ്.സി ഗോവക്കെതിരായ മത്സരവും 13ന് കേരള ബ്‌ളാസ്റ്റേഴ്‌സിനെതിരായ മത്സരവും നഷ്ടമാവും.

Top