ഉരുളക്കിഴങ്ങു കൊണ്ടു വെളുക്കാം

ഉരുളക്കിഴങ്ങ് നല്ലൊരു ഭക്ഷണം മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ഏറെ നല്ലതാണ്. ഉരുളക്കിഴങ്ങിന് പല ചര്‍മ, സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാനും സാധിയ്ക്കും. ഉരുളക്കിഴങ്ങ് കൊണ്ട് ചര്‍മത്തിന് നിറം നല്‍കാനും സാധിയ്ക്കും. ഉരുളക്കിഴങ്ങും തക്കാളിനീരും കലര്‍ത്തുക. ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഉരുളക്കിഴങ്ങ്‌ തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌ത്‌ ഇതിന്റെ ജ്യൂസ്‌ എടുക്കുക. ഇത്‌ മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത്‌ ആഴ്‌ചയില്‍ രണ്ടുമൂന്നുതവണ ചെയ്യാം. മുട്ടവെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ്‌ ചേര്‍ക്കുക. ഇത്‌ മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ നല്ലപോലെ സ്‌ക്രബ്‌ ചെയ്‌തു കഴുകിക്കളയാം. നിറം വയ്‌ക്കാന്‍ മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത്‌ നല്ലതാണ്‌. ഉരുളക്കിഴങ്ങ്‌ ജ്യൂസ്‌, തൈര്‌, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത്‌ മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത്‌ നിറം മാത്രമല്ല, വരണ്ട ചര്‍മത്തിനുള്ള പരിഹാരംകൂടിയാണ്‌. ഉരുളക്കിഴങ്ങു നീരില്‍ ചെറുനാരങ്ങാനീര്‌, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്‌.
ഉരുളക്കിഴങ്ങ്‌ നീര്‌, കുക്കുമ്പര്‍ ജ്യൂസ്‌ എന്നിവ കലര്‍ത്തി തണുപ്പിച്ചു മുഖത്തു പുരട്ടാം. നിറം മാത്രമല്ല, മുഖത്തെ ചര്‍മപ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരം കൂടിയാണിത്‌.

Top