ലണ്ടന്‍: എച്ച്.ഐ.വി വൈറസിനെ പട്ടിണി കൊണ്ട് നേരിടാമെന്ന് ശാസ്ത്രജ്ഞര്‍. പോഷകവിതരണത്തിലെ പഞ്ചസാര തടയുന്നതിലൂടെ എച്ച്.ഐ.വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്നാണ് നോര്‍ത്ത് വെസ്‌റ്റേണ്‍ മെഡിസിന്‍ ആന്‍ഡ് വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്.
ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളില്‍ കടന്നുകൂടിയ ശേഷം കോശത്തിലെ പഞ്ചസാരയും പോഷകങ്ങളും കാര്‍ന്നെടുത്താണ് എച്ച് ഐ വിയുടെ വളര്‍ച്ചയും വ്യാപനവും. രോഗപ്രതിരോധ കോശങ്ങളിലെ പഞ്ചസാരയുടെ സുലഭതയും പോഷണവുമാണ് വൈറസിനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
അതിനാൽ പ്രത്യേകമായി നിര്‍മ്മിച്ച സംയുക്തത്തിന്റെ സഹായത്തോടെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ വിതരണം തടസപ്പെടുത്തുകയുണ്ടായി. ഇതോടെ എച്ച്.ഐ.വിയുടെ വ്യാപനം തടസപെട്ടതായാണ് ഇവരുടെ വാദം. ഈ സംയുക്തം കാന്‍സറിന്റെ ചികിത്സയ്ക്കും പ്രായോഗികമാവുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.