മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നു.ഇനിമുതൽ കൂടുതൽ അധികാരം മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ അധികാരങ്ങൾ ലഘൂകരിക്കുന്നു. നിലവിൽ മന്ത്രിസഭാ യോഗങ്ങളിലെ തീരുമാനങ്ങളിൽ വിഭിന്നാഭിപ്രായങ്ങൾ ഉടലെടുക്കുന്ന സാഹചര്യത്തിൽ, പുതിയ നിയമം വരുന്നതോടെ മുഖ്യമന്ത്രിക്ക് നേരിട്ട് തീരുമാനമെടുക്കാൻ സാധിക്കും. മന്ത്രിമാരുടെ ഭരണാധികാരം പരമാവധി കുറച്ച് മുഖ്യമന്ത്രിക്കും, വകുപ്പ് സെക്രട്ടറിമാർക്കും നൽകാനാണ് തീരുമാനം.

പുതിയ നിയമമനുസരിച്ച് ഒരു വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പ് സെക്രട്ടറിയെക്കൂടി ഉൾപ്പെടുത്താനാണ് ശുപാർശ. ഇതോടെ വേണമെങ്കിൽ ബന്ധപ്പെട്ട മന്ത്രിയറിയാതെയും ഫയൽ തീർപ്പാക്കാൻ കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർ മുഖേന മുഖ്യമന്ത്രിക്ക് ഫയൽ നൽകണമെന്നാണ് പുതിയ നിർദേശം.ഇത് കൂടാതെ പി.എസ്.സി. ഉൾപ്പെടെ സമാന സ്വഭാവമുള്ള സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയിലെ ചെയർമാൻ, ഡയറക്ടർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എന്നിവരുടെ നിയമനം മുഖ്യമന്ത്രിക്ക് നടത്താം.

Top