ടൗണ്‍ പ്ലാനിങ്,പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോടെ എൻഒസി. ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകക്ക് കാരണം കര്‍ശന വ്യവസ്ഥകള്‍

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയായിരുന്നു !ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോട് കൂടിയുള്ള എന്‍ഒസി പെട്രോള്‍ പമ്പ് തുടങ്ങാന്‍ തന്നെ തടസമായേക്കുമെന്നതാണ് പ്രതികാരം കൂടാന്‍ കാരണമെന്നാണ് റിപ്പോർട്ട് .പെട്രോള്‍ പമ്പിനായുള്ള എന്‍ഒസി കിട്ടിയതിന് ശേഷവും പി പി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയുണ്ടാകാനുള്ള കാരണം എന്‍ഒസിയിലെ വ്യവസ്ഥകളെന്ന് റിപ്പോര്‍ട്ട്.

പൊലീസ് റിപ്പോര്‍ട്ട് എതിരായതോടെ പമ്പ് തുടങ്ങാനുള്ള അപേക്ഷ നവീന്‍ ബാബുവിന് തള്ളാമായിരുന്നു. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് നിബന്ധനകളോടെയുള്ള എന്‍ഒസി നവീന്‍ ബാബു നല്‍കിയതെന്നാണ് വിവരം. തനിക്ക് മേലുള്ള സമ്മര്‍ദ്ദം ശക്തമായപ്പോള്‍ വ്യവസ്ഥകളോടെ നവീന്‍ ബാബു എന്‍ഒസി നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ഒസി നല്‍കുന്നത് പെട്രോളിയം കമ്പനിക്കാണ് എന്നാല്‍ പെട്രോളിയം കമ്പനി പിന്മാറാന്‍ സാധ്യതയുണ്ട്. ഇതാണ് എന്‍ഒസി കിട്ടിയിട്ടും ഉള്ള പകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി നിബന്ധനകളാണ് എന്‍ഒസിയില്‍ ഉള്‍പ്പെടുത്തിയത്.

ജനുവരിക്ക് ശേഷം നവീന്‍ ബാബുവിന്റെ മുന്നില്‍ 9 എന്‍ഒസി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ ഒരു എന്‍ഒസി അപേക്ഷ തള്ളി. ഒരു വകുപ്പിന്റെ റിപ്പോര്‍ട്ട് എതിരായതാണ് അപേക്ഷ തള്ളാന്‍ കാരണം. പ്രശാന്തിന്റെ എന്‍ഒസിയും നവീന്‍ ബാബുവിന് തള്ളാമായിരുന്നു. എന്നാല്‍ പി പി ദിവ്യ പല തവണ വിളിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതോടെ എന്‍ഒസി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Top