ഹൈദരാബാദ്: എല്ലാവരും കാത്തിരുന്ന ആ ചോദ്യത്തിന് മറുപടിയായി..ആരായിരിക്കും പ്രഭാസിന്റെ വധു…..എന്തായാലും പപ്പരാസികള്‍ പറഞ്ഞുപരത്തിയപോലെ അനുഷ്കഷെട്ടിയല്ല പ്രഭാസിന്റെ ഭാര്യയായി കതിര്മണ്ഡപത്തിലെത്തുക എന്ന കാര്യം ഉറപ്പായി.
പ്രായം 37 പിന്നിട്ടിട്ടും പ്രഭാസ് വിവാഹം കഴിക്കാത്തത് മറ്റ് ചുറ്റിക്കളികള്‍ ഉള്ളതുകൊണ്ടാണോ എന്നും പലരും ചോദിച്ചു. അനുഷ്ക്കയെ തന്നെ പ്രഭാസ് വിവാഹം ചെയ്യുമോ എന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്തായാലും ഇപ്പോള്‍ പ്രഭാസിന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വലിയ ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് പ്രഭാസിന് വധുവായി വീട്ടുകാര്‍ കണ്ടെത്തിയിരിക്കുന്നത്.
റാസി സിമന്റ്സിന്റെ ചെയര്മാന് ഭൂപതി രാജയുടെ കുടുംബമാണ് വിവാഹാലോചനയുമായി പ്രഭാസിന്റെ കുടുംബത്തിലെത്തിയത്. രണ്ടു കുടുംബങ്ങളും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകിച്ചിട്ടില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടാകുെമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരില്‍ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജ് ആ വാര്‍ത്ത തള്ളി രംഗത്തെത്തി. ബാഹുബലി 2 ചിത്രീകരണം പൂര്‍ത്തിയായ ശേഷം പ്രഭാസ് വിവാഹിതനാകുമെന്ന് കുടുംബം വെളിപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം ബാഹുബലി നായിക അനുഷ്കയുമായി ചേര്‍ത്തും ഗോസിപ്പുകള്‍ പടര്‍ന്നു. എന്നാല്‍ അനുഷ്കയും ഇത് നിഷേധിച്ച് രംഗത്തെത്തി.