ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം “എല്ലാവര്‍ക്കൊപ്പം എല്ലാവരുടെയും വികാസം” എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.ചരിത്രത്തില്‍ ഇടംനേടുന്ന ബജറ്റ് സമ്മേളനമാണ് ഇതെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞു.
കളളപണത്തിനെതിരായുള്ള സര്‍ക്കാറിന്റെ നടപടികളെ പ്രകീര്‍ത്തിച്ച രാഷ്ട്രപതി കള്ളപണത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ ഒന്നിച്ച് നിന്നുവെന്നും പറഞ്ഞു.നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.രാജ്യത്ത് 1.2 കോടി ജനങ്ങള്‍ പാചക വാതക സബ്‌സിഡി വേണ്ടെന്നുവെച്ചു. സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ പാവങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്ന് രാഷ്ട്രപതി പറഞ്ഞു.
പാവപ്പെട്ട 13 കോടി ആളുകള്‍ക്ക് വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികള്‍, യുവാക്കളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കുമെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഉൗന്നല്‍ നല്‍കി തുല്യനീതി ഉറപ്പാക്കുമെന്നും രാഷ്ട്പതി പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ ഫലപ്രദമായിരുന്നെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ 2.1 കോടി ജനം എല്‍പിജി സബ്സിഡി ഉപേക്ഷിച്ചു. സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍ നടപ്പാക്കി. ഒരുകോടി വനിതകള്‍ക്ക് തൊഴിലവസരം ഉറപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട 13 കോടി ആളുകള്‍ക്ക് വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികള്‍, യുവാക്കളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കുമെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഉൗന്നല്‍ നല്‍കി തുല്യനീതി ഉറപ്പാക്കുമെന്നും രാഷ്ട്പതി പറഞ്ഞു. പ്രസവ അവധി മൂന്നില്‍ നിന്ന് ആറു മാസമാക്കുമെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചു. കുറഞ്ഞ കൂലി 42 ശതമാനം വര്‍ധിപ്പിച്ചു. 20 കോടിയിലധികം റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു. 26 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയതായും രാഷ്ട്രപതി പറഞ്ഞു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഒൗദ്യോഗിക നടപടികളിലേക്ക് കടക്കും. ഇതേത്തുടര്‍ന്നു ഈ വര്‍ഷത്തെ സാന്പത്തിക സര്‍വേ പുറത്തുവിടും. നോട്ട് നിരോധനത്തെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ വന്‍ പ്രാധാന്യത്തോടെയാണ് വ്യവസായ സാന്പത്തിക മേഖലകളിലുള്ളവര്‍ സാമ്പത്തിക സര്‍വേയെ ഉറ്റുനോക്കുന്നത്.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഒൗദ്യോഗിക നടപടികളിലേക്ക് കടക്കും. ഇതേത്തുടര്‍ന്നു ഈ വര്‍ഷത്തെ സാന്പത്തിക സര്‍വേ പുറത്തുവിടും.