കൊച്ചി:ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന വാര്‍ത്ത കാട്ടു തീ പോലെയാണ് ഒാണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പരന്നത്. മമ്മൂട്ടിയുടെ പുത്രന് ദുല്‍ഖര്‍ സിനിമയിലെത്തി സ്റ്റാര്‍ ആയതിന് പിന്നാലെ ഏവരും കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെ മകന് പ്രണവിന്റെ സിനിമ പ്രവേശനമാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ തന്നെ അത് പ്രഖ്യാപിച്ചു. പ്രണവ് സിനിമയിലേക്ക്. നായകനായി അരങ്ങേറുന്നത് ജീത്തു ജോസഫ് ചിത്രത്തില്‍ . ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ഫേസ്ബുക്കിലൂടെ മോഹന്‍ലാലാണ് ഇക്കാര്യം അറിയിച്ചത്.
‘ഇതൊരു ആക്ഷന്‍ മൂഡിലുള്ള ചിത്രമായിരിക്കും. മെമ്മറീസ് പോലൊരു മുഴുനീള ത്രില്ലര്‍ അല്ലെങ്കിലും ത്രില്ലടിപ്പിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ടാകും. ജീത്തു ജോസഫ് പറഞ്ഞു.‘സ്ക്രിപ്റ്റ് വര്‍ക്ക് നടന്നുവരുകയാണ്. കഥാപാത്രത്തെക്കുറിച്ചോ മറ്റുവിവരങ്ങളെക്കുറിച്ചോ ഒന്നും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. എന്റെ അടുത്ത ചിത്രം ചിലപ്പോള്‍ ഇതായിരിക്കും. സ്വന്തമായി തന്റേതായ തീരുമാനങ്ങള്‍ ഉള്ള വ്യക്തിത്വമാണ് പ്രണവിന്റേത്. യാത്രകള്‍ ഇഷ്ടമാണ്, സ്വന്തമായി പുസ്തകം എഴുതാന്‍ ഇഷ്ടപ്പെട്ടാണ്. അതുപോലെ തന്നെയാകും അദ്ദേഹം ഇപ്പോള്‍ അഭിനയിക്കാനുള്ള തീരുമാനവും ഇപ്പോള്‍ എടുത്തിരിക്കുന്നത്.‘മദ്രാസില്‍ എന്റെയും മോഹന്‍ലാലിന്റെയും ഒരു കുടുംബസുഹൃത്ത് ആണ് പ്രണവിന് അഭിനയത്തിലേക്ക് കടക്കാന്‍ താല്പര്യമുണ്ടെന്ന് പറയുന്നത്. എന്റെ കയില് കഥ എന്തെങ്കിലും ഉണ്ടോ എന്നു ചോദിക്കുകയും ചെയ്തു. സിനിമയുടേതായ ഒരു ത്രെഡ് മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെ പ്രണവ് കഥ കേള്‍ക്കുകയും ഈ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.
‘ജീത്തു ജോസഫിന്റെ സഹായിയായി രണ്ടു സിനിമകളില്‍ പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തോളം മുന്നിരസംവിധായകന് പ്രണവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഒരുപക്ഷേ ജീത്തുവായിട്ടുള്ള മാനസികഅടുപ്പമായിരിക്കാം അദ്ദേഹം ഈ ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടാകുക’. മോഹന്‍ലാല്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായി സംസ്ഥാന പുരസ്കാരം നേടിയ പ്രണവ് മോഹന്‍ലാല്‍ ഒന്നാമന് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു. ജീത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു പ്രണവ്.പ്രണവിന് ഇപ്പോള്‍ 26 വയസ്സുണ്ട്. ഇരുപത്തിയാറാം വയസ്സിലായിരുന്നു സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകനായ ദുല്‍ക്കറിന്റെയും അരങ്ങേറ്റം