കൊച്ചി: കന്നി ചിത്രം തന്നെ 25 കോടി ക്ലബ്ബിലെത്തിച്ച രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി പ്രണവ് മോഹന്‍ലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രത്തിൽ പ്രണവിന്റെ നായികയാകാന്‍ പെണ്‍കുട്ടിയെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ അരുണ്‍ ഗോപി.തന്റെ ഫേസ്ബുക്ക് പേജിലൂടെ അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.18 വയസിനും 23 വയസിനും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളെയാണ് സംവിധായകന്‍ അന്വേഷിക്കുന്നത്. ചിത്രം മുളകുപാടം ഫിലിംസിന്റ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം തന്നെയാണ് നിര്‍മ്മിക്കുന്നത്. ജൂണ്‍ മാസത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ടോമിച്ചന്‍ അറിയിച്ചു. അതേസമയം, ചിത്രത്തിന്റെ പേരോ മറ്റ് താരങ്ങള്‍ ആരെന്നോ അറിയിച്ചിട്ടില്ല.
Tags: Pranav Mohan lal