ഇത് എന്‍റെ ടീച്ചര്‍; ട്വിറ്ററില്‍ തരംഗമായി പ്രണബ് മുഖര്‍ജിയുടെ സെല്‍ഫി

സെല്‍ഫി പകര്‍ത്താന്‍ പഠിച്ചതിന്റെ ത്രില്ലിലാണ് പ്രണബ് മുഖര്‍ജി. സെല്‍ഫിയെടുക്കുന്നത് മാത്രമല്ല, പഠിപ്പിച്ച ആളെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക കൂടി ചെയ്തു മുന്‍ രാഷ്ട്രപതി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ സെല്‍ഫി പങ്കുവെച്ചിരിക്കുന്നത്.പ്രണബ് മുഖര്‍ജിയും ഹംസ സെയ്ഫ് എന്ന മിടുക്കന്റെ ചിത്രമാണ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്. ‘കുട്ടികളുമായി സംവദിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്.സെല്‍ഫി എങ്ങനെ പകര്‍ത്തണമെന്ന് തന്നെ പഠിപ്പിച്ച ഹംസ സെയ്ഫിയെന്ന കുട്ടി സന്ദര്‍ശകനെ പരിചയപ്പെടൂ’ എന്ന കുറിപ്പോടു കൂടിയാണ് പ്രണബ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുട്ടിയും പ്രണബ് മുഖര്‍ജിയുടേയും സെല്‍ഫി ട്വിറ്ററില്‍ ഫോളോവേഴ്‌സ് ഏറ്റെടുത്തിട്ടുണ്ട്.എല്ലായ്പ്പോഴും ഇങ്ങനെ സന്തോഷത്തോടെ തുടരാന്‍ സാധിക്കട്ടെ എന്ന ആശംസയ്ക്കൊപ്പം നാലായിരത്തോളം ലൈക്കുകളുമാണ് ചിത്രത്തിന് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top