ആദിവാസി നേതാവ് രാഷ്ട്രപതി ആകും ? സര്‍പ്രൈസുമായി മോദി?ദളിത് വോട്ടുകള്‍ പിടിക്കാന്‍ ബിജെപി നീക്കം ഒഡീഷയില്‍ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപതി മുര്‍മു ആദ്യ ദളിത് വനിതാ പ്രസിഡന്റാക്കാന്‍ ശ്രമം

ആദിവാസി നേതാവ് രാഷ്ട്രപതി ആകും ? സര്‍പ്രൈസുമായി മോദി?ദളിത് വോട്ടുകള്‍ പിടിക്കാന്‍ ബിജെപി നീക്കം ഒഡീഷയില്‍ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപതി മുര്‍മു ആദ്യ ദളിത് വനിതാ പ്രസിഡന്റാക്കാന്‍ ശ്രമം.സര്‍പ്രൈസുകളാണ് നരേന്ദ്ര മോദിയെന്ന നേതാവിനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയിലും അത്തരം സര്‍പ്രൈസുകള്‍ കുറവല്ലായിരുന്നു. അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കും നോട്ട് നിരോധനവും പിന്നിട്ട് അടുത്ത ഞെട്ടിക്കുന്ന നീക്കത്തിന് പ്രധാനമന്ത്രി തയാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ചേക്കാവുന്ന നീക്കം രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരു ദളിത് വനിതയെ രംഗത്തിറക്കി ഏവരെയും ഞെട്ടിക്കാനാണ് മോദിയുടെയും ബിജെപിയുടെയും ശ്രമമെന്നാണ് സൂചന. ഒഡീഷയില്‍ നിന്നുള്ള ആദിവാസി നേതാവും ജാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപതി മുര്‍മുവിനെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഒഡീഷയിലെ ദളിത് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള നേതാവാണ് 58കാരിയായ ഈ ബിജെപി നേതാവ്. രണ്ടു തവണയായി നാലു വര്‍ഷത്തോളം ഒഡീഷയില്‍ മന്ത്രിപദവി അലങ്കരിച്ചിട്ടുള്ള അവര്‍ മികച്ച എംഎല്‍എയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.dalith-presi
ബിജെപി ലക്ഷ്യമിടുന്നത് ഇതൊക്കെ .ദ്രൗപതിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ക്കു പിന്നിലുള്ള കാരണങ്ങള്‍ വ്യക്തമാണ്. ആദ്യ ദളിത് വനിതാപ്രസിഡന്റിനെ സംഭാവന ചെയ്യുകവഴി ദളിത്, ആദിവാസി സമൂഹത്തെ ബിജെപിയുമായി അടുപ്പിക്കാമെന്ന് പാര്‍ട്ടി കരുതുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ബിജെപിക്ക് തനിച്ച് സാധ്യമല്ല. ദളിത് സമൂഹത്തില്‍ നിന്നുള്ള ഒരാളെ മത്സരിപ്പിക്കുകവഴി ഈ വെല്ലുവിളി മറികടക്കാമെന്ന് മോദി കരുതുന്നു. ദളിത് സ്ഥാനാര്‍ഥിയെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനും ദ്രൗപതിയുടെ സ്ഥാനാര്‍ഥിത്വം മൂലം കഴിയും. ദളിത് വിരുദ്ധരായ സവര്‍ണ ഹിന്ദുക്കളുടെ പാര്‍ട്ടിയെന്ന പ്രതിച്ഛായയും വിമര്‍ശനവും ഒറ്റനീക്കത്തിലൂടെ മറികടക്കാനുമാകും. ഇതിലെല്ലാമുപരി മറ്റൊരു ഘടകമുണ്ട്.ബിജെപി ഏതു സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാലും പ്രതിയോഗിയെ നിര്‍ത്തുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുമുണ്ട്. ദളിത് സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രതിപക്ഷ ഐക്യം പൊളിച്ചെടുക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ദളിത് നേതാവിനെ രാഷ് ട്രപതിയാക്കുന്നതിലൂടെ അടുത്തെ പൊതുതെരഞ്ഞെടുപ്പില്‍ വലിയതോതില്‍ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയും ബിജെപിയെ നയിക്കുന്നു

Top