പ്രതിഭാഹരി എംഎല്‍എയെ ഒറ്റപ്പെടുത്താന്‍ പാര്‍ട്ടിയും മന്ത്രി സുധാകാരനും; രാഷ്ട്രീയം മടുത്ത് രാജിവയ്ക്കാന്‍ തയ്യാറെടുത്ത് യുവ എംഎല്‍എ; സിപിഎമ്മിലെ പുതിയ പ്രതിസന്ധി

ആലപ്പുഴ: പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രിമാരില്‍ ഒരാളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പക്ഷെ ഈ അടുത്തകാലത്തുണ്ടായ പുതിയ വിവാദങ്ങള്‍ ജി സുധാകരന്റെ മതിപ്പിന് കോട്ടം തട്ടുന്ന തരത്തിലേയ്ക്ക് വളരുകയാണ്. പ്രതിഭാ ഹരി എംഎല്‍എയുമായുണ്ടായ തര്‍ക്കങ്ങള്‍ യുവ എംഎല്‍എയെ ഒറ്റപ്പെടുത്തുന്ന തരത്തിലേയ്ക്ക് വളര്‍ന്നതോടെയാണ് സിപിഎമ്മിലും പുതിയ വിവാദങ്ങള്‍ വളര്‍ന്നത്.

തനിക്ക് ഇഷ്ടമില്ലാത്ത ആരേയും ആലപ്പുഴയില്‍ അടുപ്പിക്കില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി സുധാകരന്റെ പക്ഷമെന്നാണ് അണികള്‍ക്കിടിയിലെ സംസാരം. അതുകൊണ്ട് തന്നെ കായംകുളം എംഎല്‍എയായ പ്രതിഭാ ഹരിക്ക് രാഷ്ട്രീയം മടുക്കുകയാണ്. എല്ലാ അര്‍ത്ഥത്തിലും എംഎല്‍എയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ സിപിഎം നേതൃത്വവും മന്ത്രിക്കൊപ്പം കൂടിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ പോലും അവഗണന നേരിടേണ്ടി വന്നു. ഈ സാഹചര്യത്തില്‍ എങ്കിലും എല്ലാം നേരയാകുമെന്ന് കരുതി. എന്നാല്‍ അവഗണന കൂടുകയാണ്. കായംകുളത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി അണികളുടെ സഹായമോ സേവനമോ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ പൊതു പ്രവര്‍ത്തകയെന്ന ഇടപെടല്‍ നടക്കുന്നുമില്ല. ഇങ്ങനെ തുടരുന്നതില്‍ എന്താണ് അര്‍ത്ഥമെന്നാണ് പ്രതിഭാ ഹരിയുടെ ചോദ്യം. രാഷ്ട്രീയം നിര്‍ത്തുന്നതിനെ കുറിച്ചു പോലും പ്രതിഭാ ഹരി ആലോചിക്കുന്നുണ്ടെന്നാണ് മാധമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജി സുധാകരന്റെ ഒറ്റപ്പെടുത്തല്‍ രാഷ്ട്രീയത്തിന് അതിനപ്പുറം ഒരു മറുപടി നല്‍കാനില്ല. സിപിഎമ്മുകാരിയായ തനിക്ക് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ഘടകമില്ലാത്ത അവസ്ഥയുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിനും അറിയാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത തീരുമാനം എന്ന നിലയിലേക്കാണ് എംഎല്‍എയുടെ പോക്ക്.

എന്തു സംഭവിച്ചാലും പ്രതിഭയെ അവഗണിക്കാന്‍ തന്നെയാണ് സിപിഎം ജില്ലാ നേതൃത്വത്തിന് സുധാകരന്‍ നല്‍കിയ നിര്‍ദ്ദേശമെന്നാണ് സൂചന. മംഗളം പത്രത്തില്‍ പേരു വയ്ക്കാതെ പ്രതിഭാ ഹരിക്കെതിരെ വാര്‍ത്ത വന്നിരുന്നു. വ്യക്തിഹത്യയുടെ പരിധിയിലേക്ക് കാര്യമെത്തിയപ്പോള്‍ പ്രതിഭാ ഹരി ഒരു പോസ്റ്റിട്ടു. സൂരി നമ്പൂതിരിയെന്ന കഥാപാത്രത്തെ കൂട്ടുപിടിച്ചായിരുന്നു വിശദീകരിച്ചത്. സൂരി നമ്പൂതിരി എന്നു വിശേഷിപ്പിക്കുന്നയാളെ കുറിച്ച് പ്രതിഭ നല്‍കുന്ന സൂചന ഇവയൊക്കെയാണ്. കാമകഴുതകള്‍ കരഞ്ഞു കൊണ്ടു ജീവിക്കും. ആ കരച്ചിലിനെ ചിലര്‍ കവിതയെന്നും കരുതും. കാലക്രമത്തില്‍ അവര്‍ക്കു നീളം കുറഞ്ഞെന്നു മാത്രമെന്നായിരുന്നു വിമര്‍ശനം. സൂരി നമ്പൂതിരിയായി പ്രതിഭ വരച്ചു കാട്ടിയത് സുധാകരനെയാണോ എന്ന സംശയവും ഉണ്ടായി. ഇതോടെ പ്രതിഭയോട് സുധാകരന് ദേഷ്യം ഇരട്ടിച്ചു. ഇത് കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് കാര്യങ്ങളെത്തിച്ചു.

കായംകുളം മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ പ്രോട്ടോകോള്‍ പ്രകാരം എംഎല്‍എ വിളിക്കണം. അതില്‍ നിന്നു പോലും പ്രതിഭയെ ഒഴിവാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായാണ് ആരോപണം. ജില്ലാ തലത്തിലെ പ്രധാന പരിപാടികളില്‍ വിളിച്ചാലും അവഗണനയാണ്. സ്വന്തമായി കായംകുളത്ത് പരിപാടികള്‍ വച്ചാല്‍ ആളുകള്‍ എത്തുന്നതിനെ പാര്‍ട്ടിക്കാര്‍ തന്നെ തടയുകയാമെന്ന സൂചനയും ഉണ്ട്. പ്രതിഭാഹരിക്ക് പാര്‍ട്ടി പരിപാടികളില്‍ സിപിഎമ്മിന്റെ അപ്രഖ്യാപിത വിലക്കുണ്ടെന്ന് ജില്ലാ നേതാക്കള്‍ തന്നെ പറയുന്നു. ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ അവര്‍ക്ക് ഇപ്പോള്‍ ക്ഷണമില്ല. അവരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് ജില്ലാനേതൃത്വം വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

അതുകൊണ് തന്നെ ജില്ലയില്‍ പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ പരിപാടികളില്‍ പ്രതിഭാഹരിയെ കാണാറില്ല. നോട്ടു പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നടത്തിയ മനുഷ്യച്ചങ്ങലയില്‍ ഇവര്‍ കണ്ണിയായതാണ് ഇതിനപവാദം. കായംകുളത്ത് ശനിയാഴ്ച ആരംഭിച്ച കെ.എസ്.ടി.എയുടെ ജില്ലാ സമ്മേളനത്തിലും അവര്‍ ഒഴിവാക്കപ്പെട്ടു. എംഎല്‍എ. ആയി അധികമാകും മുമ്പുതന്നെ പ്രതിഭയെ ഏരിയാകമ്മിറ്റി അംഗത്വത്തില്‍ നിന്നു ഒഴിവാക്കിയിരുന്നു. കായംകുളം എംഎല്‍എ.ആയതോടെ പ്രവര്‍ത്തനം അവിടേക്കുമാറിയതിനാലാണ് മാറ്റുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്നാല്‍ ഇതേവരെയും അവര്‍ക്കു പ്രവര്‍ത്തിക്കേണ്ട ഘടകം പാര്‍ട്ടി നിശ്ചയിച്ചിട്ടില്ല. അതിനിടെ മുഖ്യമന്ത്രി പങ്കെടുത്ത ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പരിപാടിയില്‍ ഇവരുടെ പെരുമാറ്റം പാര്‍ട്ടി നേതാവിനു ചേരുന്നതായില്ലെന്നും ആക്ഷേപമുമായും സുധാകര പക്ഷം രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ പ്രതിഭ വിസമ്മതിച്ചതാണ് നേതൃത്വം ഗൗരവമായി കാണുന്നത്. പ്രോട്ടോകോള്‍ വിഷയത്തിലുള്ള എതിര്‍പ്പിന്റെ ഭാഗമായിരുന്നുവത്രേ ഇത്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ പ്രതിഭാ ഹരി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്നു. 2005ല്‍ തകഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. നിയമപഠനം കഴിഞ്ഞ് അമ്പലപ്പുഴ കോടതിയില്‍ അഭിഭാഷകവൃത്തി തുടങ്ങിയ കാലം. രാഷ്ട്രീയത്തില്‍ ഒരു പരിചയവുമില്ലാത്ത പ്രതിഭ സിപിഎം കാരനായ അച്ഛന്റെ നിര്‍ബന്ധത്തില്‍ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നെന്നു. 2005ല്‍ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2010 ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കം ജയിച്ചു.

Top