തക്കാളി കഴിക്കുന്നത് നിര്‍ത്തു; പകരം നാരങ്ങ കഴിക്കാം; യുപി മന്ത്രിയുടെ വിചിത്ര ഉപദേശം

ഹര്‍ദോയ്: തക്കാളി കഴിക്കുന്നത് ഉപേക്ഷിച്ചാല്‍ വില താനേ കുറയുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി പ്രതിഭ ശുക്ല. തക്കാളി കഴിക്കുന്നത് നിര്‍ത്താനും വീടുകളില്‍ തന്നെ കൃഷി ചെയ്യാനുമാണ് മന്ത്രി പ്രതിഭ ശുക്ല നിര്‍ദേശിക്കുന്നത്. തക്കാളിക്ക് പകരം നാരങ്ങ കഴിക്കാം. ആരും തക്കാളി കഴിക്കാതെ വന്നാല്‍ വില സ്വാഭാവികമായും കുറയും എന്നും മന്ത്രി പറയുന്നു.

ഒരു കിലോ തക്കാളിക്ക് 120 രൂപയ്ക്ക് മുകളിലാണ് രാജ്യത്ത് വില. തക്കാളി വില വര്‍ധന തടയാന്‍ സര്‍ക്കാരിന്റെ പക്കല്‍ മാര്‍ഗമൊന്നും ഇല്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് തക്കാളി എത്തുന്നതോടെ വിലക്കയറ്റം നിയന്ത്രണവിധേയമാവുമെന്നാണ് രാജ്യസഭയെ കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top