പ്രവാസികള്‍ ഇന്ത്യയില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതുള്ള മാര്‍ഗമായിക്കൂടിയാണ് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ശുപാര്‍ശയെന്നാണ് റിപ്പോര്‍ട്ട്. വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തുടങ്ങിയവ തടയുകയാണ് ലക്ഷ്യം. വിദേശകാര്യ മന്ത്രാലയത്തിനു ഇക്കാര്യം ശുപാര്‍ശ ചെയ്തു റിപ്പോര്‍ട്ട് നല്‍കിയത് വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നസമിതിയാണ്. ഓഗസ്റ്റ് 30ന് റിപ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. ഇതോടൊപ്പം വിവിധ രാജ്യങ്ങളുമായി ഏര്‍പ്പെട്ടിട്ടുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകളില്‍ മാറ്റം വരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. യുഐഡിഎഐ പ്രവാസികളുടെ ആധാര്‍ എന്റോള്‍മെന്റ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. നിലവില്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ആധാര്‍ എടുക്കാന്‍ അവസരമുണ്ട്. ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, എന്‍ആര്‍ഐ, പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യയില്‍ വച്ചു നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും. വിവാഹശേഷം വിദേശത്തേക്കു പോകുന്ന പലരെയും ഏതെങ്കിലും കുറ്റത്തിനു പിന്നീടു കണ്ടെത്തുന്നതിനു നിലവില്‍ ബുദ്ധിമുട്ടാണ്. ഇക്കാര്യം വനിതാ ശിശുക്ഷേമ മന്ത്രാലയ വക്താവും അറിയിച്ചു. പലപ്പോഴും നോട്ടീസ് നല്‍കാന്‍പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് അവസാനിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
പ്രവാസി വിവാഹത്തിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു
Tags: pravasi aadhar