ഫിലിപ്പീനി യുവതിയെ വഞ്ചിച്ച് നാട്ടിലേയ്ക്ക് മുങ്ങിയ കൊല്ലം സ്വദേശിയ്ക്ക് കിട്ടിയ എട്ടിന്റെ പണി; ഫിലീപ്പിനിയുടെ ഫേയ്‌സ്ബുക്ക് അടവില്‍ മലയാളി യുവാവിന്റെ ജീവിതം തകര്‍ന്നു

ദുബായ്; ഫിലിപ്പീനി യുവതി പ്രണയിച്ച് പിന്നാിെ നാട്ടിലേയ്ക്ക് മുങ്ങി വേറെ വിവാഹം കഴിച്ച മലയാളി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കഴിഞ്ഞ ദിവസം പ്രവാസ ലോകത്ത് ഏറെ ചര്‍ച്ചയായത് ഈ കൊല്ലം സ്വദേശിയുടെ കഥകളായിരുന്നു. ഫിലിപ്പീനിയുമായി കടുത്ത പ്രണയത്തിലായിരുന്നെങ്കിലും ഈ യുവതിയോട് പറയാതെയാണ് കാമുകന്‍ നാട്ടിലേയ്ക്ക് മുങ്ങിയത്. നാട്ടിലെത്തിയട്ടാകട്ടെ വേറെ വിവാഹം കഴിക്കുകയും ചെയ്തു.

യുവാവിനെ കാണാതെ വിഷമിച്ചിരുന്ന ഫിലിപ്പീനി ഒരു ദിവസം ഈ യുവാവിന്റെ ഫേയ്‌സ് ബുക്ക് പ്രൊഫൈല്‍ കണ്ട് ഞെട്ടി. നാട്ടിലെ സുന്ദരിയായ വധുവുമൊന്നിച്ചുള്ള വിവാഹ ഫോട്ടാകളായിരുന്നു പ്രൊഫൈലില്‍. അതോടെ താന്‍ വഞ്ചിക്കപ്പെട്ടെന്ന് ഫിലിപ്പീനോയ്ക്ക് മനസിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവള്‍ ആദ്യം ചെയ്തത് ഇരുവരും പ്രണയ ലീലകള്‍ അടങ്ങിയ ചിത്രങ്ങള്‍ സ്വന്തം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള രഹസ്യ സമാഗമത്തിന്റെ നൂറോളം ചിത്രങ്ങള്‍ ഇങ്ങനെ ഫിലിപ്പീനോ യുവതി തന്റെ ഫെയ്‌സ്ബുക്ക് ഫോട്ടോ ഗ്യാലറിയില്‍ നിറച്ചു.

എന്നിട്ട് യുവാവിന്റെ സുഹൃത്തുക്കളായ മലയാളികള്‍ക്ക് ഓരോരുത്തര്‍ക്കും ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ചു. ഫിലിപ്പീനോയുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് കിട്ടിയ യുവാവിന്റെ സുഹൃത്തുക്കള്‍ യുവതിയുടെ പ്രൊഫൈലില്‍ കയറി ഫോട്ടോ ഗ്യാലറി കണ്ടതോടെ സംഭവം പാളി. അത് പിന്നെ നാടാകെ പാട്ടായി. വിവരം യുവാവിന്റെ പ്രതിശ്രുത വധുവിന്റെ ചെവിയിലുമെത്തി.

അവരgം ഫിലിപ്പീനോ യുവതിയുടെ പ്രൊഫൈലില്‍ കയറി. പരസ്പര ചുംബനങ്ങള്‍, കെട്ടിപ്പിടുത്തങ്ങള്‍, ഒരേ കിടക്കയില്‍, ഒരേ മുറിയില്‍, അരുതാത്ത സീനറികളില്‍ തന്റെ ഭര്‍ത്താവും ഫിലിപ്പീനോയും നില്‍ക്കുന്ന ഒന്നല്ല നൂറിലേറെ ചിത്രങ്ങള്‍. യുവതി പിന്നെ ഒന്നും മിണ്ടിയില്ല, രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യം പറഞ്ഞ് നേരെ അവരോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നാലെ ഡൈവോഴ്‌സ് നോട്ടീസുമെത്തി.
പ്രവാസ ലോകത്തെത്തി വേറൊരു ജീവിതം നയിച്ച് നാട്ടിലേയ്ക്ക് മുങ്ങുന്ന എല്ലാ പ്രവാസി മലയാളികള്‍ക്കും കൂടിയുള്ള മുന്നറിയിപ്പാണ് ഈ എട്ടിന്റ പണി.

Top