ക്രൈം ഡെസ്‌ക്
ഷാർജ: വിദേശ രാജ്യങ്ങളിൽ ഒറ്റയ്ക്കു താമസിക്കുന്ന പ്രവാസി മലയാളി യുവാക്കളെ കുടുക്കാൻ തുണിയഴിച്ചൊരുങ്ങി ഫിലിപ്പീനോ പെൺകുട്ടികൾ. മലയാളി യുവാക്കളെ സോഷ്യൽ മീഡിയയിലെ സെക്‌സ് ചാറ്റിലൂടെ കുടുക്കാനൊരുങ്ങിയാണ് ഫിലിപ്പേനോ പെൺകുട്ടികൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇവരുടെ സെക്‌സ് ചാറ്റിൽ കുടുങ്ങുന്ന മലയാളി യുവാക്കളിൽ നിന്നു ലക്ഷങ്ങളാണ് പെൺകുട്ടികൾ തട്ടിയെടുക്കുന്നത്.
സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകളിലൂടെയാണ് ഇപ്പോൾ ഫിലിപ്പീനോ പെൺകുട്ടികൾ മലയാളികളെ വളയ്ക്കാൻ രംഗത്ത് എത്തിയിരിക്കുന്നത്. അടുത്തിടെയാണ് കൊല്ലം സ്വദേശിയായ മലയാളി യുവാവും ഫിലിപ്പൈൻസുകാരിയായ യുവതിയും തമ്മിലുള്ള ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തായത്. ഇതോടെ ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന യുവാവിന്റെ കുടുംബജീവിതം താറുമാറായി. ഇടുക്കി സ്വദേശിനിയായ ഭാര്യ ബന്ധം വേർപ്പെടുത്താൻ കോടതിയെ സമീപിക്കുകയും ചെയ്തു. കേവലമൊരു ഒറ്റപ്പെട്ട സംഭവമല്ല ഇതെന്നാണ് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികൾ നല്കുന്ന സൂചന. പ്രവാസികളായ മലയാളി യുവാക്കളെ ഓൺലൈൻ സെക്സിന്റെ കെണിയിൽ പെടുത്താൻ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടത്രേ. ഫിലിപ്പൈനി ഹണി ട്രാപ്പിനെക്കുറിച്ച് മലയാളി യുവാവിന്റെ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
തൃശൂർ സ്വദേശിയായ ഒരു യുവാവിന് സംഭവിച്ച ദുരനുഭവം മുൻനിർത്തിയാണ് ബാബു കെപി എന്ന യുവാവ് ഫിലിപ്പീനി യുവതികളുടെ ട്രാപ്പ് വിശദീകരിക്കുന്നത്. ഗൾഫിലെ മണലാരണ്യത്തിൽ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം പലപ്പോഴും ഗൾഫിന് പുറത്തുള്ള രാജ്യങ്ങളിലെ ചാറ്റിങ് റൂമിലെ അപരിചിതരായ യുവതികളിലൂടെ നഷ്ടപ്പെട്ട കഥയാണ് മിക്ക പ്രവാസികൾക്കും പറയാനുള്ളത്. എന്നാൽ ഭീഷണി ഭയന്ന് പണം നൽകേണ്ടി വന്നവർ മാനഹാനി ഭയന്ന് സംഭവം പുറത്ത് പറയാൻ മടിക്കുകയും ചെയ്യുന്നതോടെ ഇത്തരം സംഭവങ്ങൾ വർധിച്ചു വരികയാണ്. കൂടാതെ ഗൾഫ് രാജ്യങ്ങൾക്ക് പുറത്തിരുന്ന് യുവതികൾ വിരിക്കുന്ന വലയിൽ കുരുങ്ങുന്നവർക്ക് നിയമപരമായി മുന്നോട്ട് നീങ്ങാനുള്ള പ്രയാസവും ഇത്തരം തട്ടിപ്പുകൾക്ക് മുതൽക്കൂട്ടാവുന്നു. ഇതോടെ പുതിയ ഇരകളെ കണ്ടെത്തി ഫിലിപ്പീനോ യുവതികളും ഇത്തരത്തിൽ തട്ടിപ്പ് തുടരുകയും ചെയ്യുന്നു.
തൃശൂർ സ്വദേശിയാണ് ഏറ്റവും ഒടുവിൽ ഈ ഇന്റർനെറ്റ് കുരുക്കിൽ പെട്ടത്. മസ്‌കത്തിൽ ജോലി ചെയ്യുന്ന ഇയാളോട് ഒരാഴ്ചക്കുള്ളിൽ രണ്ടായിരം ഡോളർ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണം നൽകാത്ത പക്ഷം ഇയാളുടെ സ്വകാര്യദൃശ്യങ്ങളടങ്ങിയ വിഡിയോ ഫേസ്ബുക്ക് സുഹൃത്തുക്കൾക്കും മറ്റും അയച്ചുകൊടുക്കുമെന്നാണ് ഭീഷണി. 300 റിയാൽ മാസ ശമ്പളത്തിന് ജോലി ചെയ്യുന്ന തൃശൂർ സ്വദേശി മാനസിക സമ്മർദത്തെ തുടർന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയിരിക്കുകയാണ്. ഈ കുരുക്കിൽനിന്ന് ഒഴിവാകാൻ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ഇയാളും സുഹൃത്തുക്കളും.
ഫേസ്ബുക്ക് വഴിയാണ് തട്ടിപ്പ്സംഘം വല വിരിക്കുന്നത്. യുവതികളുടെ ചിത്രങ്ങളുള്ള ഐഡികളിൽനിന്നുള്ള ഫ്രൻഡ്സ് റിക്വസ്റ്റ് സ്വീകരിച്ചാൽ ഇരയുടെ കുടുംബവിവരങ്ങളും സുഹൃത്തുക്കളുടെ വിവരങ്ങളുമടക്കം ചോദിച്ച് മനസിലാക്കും. തുടർന്ന് വിഡിയോ ചാറ്റിനായി ക്ഷണിക്കുകയാണ് ചെയ്യുക. ചാറ്റിങ്ങിനിടെ യുവതി ശരീരഭാഗങ്ങൾ തുറന്നുകാണിക്കും. പുരുഷന്മാർ നടത്തുന്ന ചാറ്റിങ്ങ് സ്ത്രീകൾ റെക്കോഡ് ചെയ്ത് പിന്നെ അത് കാട്ടി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇവരുടെ ഫിലിപ്പീൻസിലേ ബാങ്ക് അക്കൗണ്ട് നല്കി പണം അങ്ങോട്ട് ട്രാൻസ്ഫർ ചെയ്യിക്കുന്നു. പല യുവതികളും ഗൾഫിന് പുറത്തിരുന്നാണ് മലയാളി യുവാക്കൾക്കിട്ട് കെണിയൊരുക്കുന്നത്. കഴിഞ്ഞ മാസം മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശിക്ക് സമാന രീതിയിൽ 1500 ഡോളറോളം നഷ്ടപ്പെട്ടിരുന്നു. അധികൃതരുടെ കാമ്പയിനിങ്ങിന്റെ ഫലമായി ബ്ലാക്ക്മെയ്ലിങ് കേസുകളിൽ ഇരകളായ സ്വദേശികൾ കൂടുതലായി പരാതികളുമായി രംഗത്തെത്തിയിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.