പ്രവാസികൾക്കും വോട്ട് ചെയ്യാം; നാട്ടിലെത്തേണ്ട പകരം ആളെ ഏർപ്പാടാക്കിയാൽ മതി

പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം ഒടുവിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതിലൂടെ പ്രവാസി ഇന്ത്യാക്കാർക്ക് നാട്ടിലെത്താതെ വോട്ട് രേഖപ്പെടുത്താനാണ് വഴിയൊരുങ്ങുന്നത്.

പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള (മുക്ത്യാർ വോട്ട്) നിർദേശമാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചത്.
പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ജനപ്രാതിനിധ്യ നിയമം ദേദഗതി ചെയ്യും. പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ പകരം നിയോഗിക്കുന്ന പ്രതിനിധിയും അതേ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുള്ള വ്യക്തിയായിരിക്കണം.

നാട്ടിലില്ലാത്ത പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ അവരുടെ മണ്ഡലങ്ങളിൽ തന്നെ വോട്ട് ചെയ്യാനാണ് ഇതിലൂടെ അവസരം ലഭിക്കുന്നത്. പ്രവാസിക്ക് പകരം നാട്ടിലെ വോട്ടർ പട്ടികയിൽ പേരുള്ള പ്രതിനിധിയെ പകരം വോട്ട് ചെയ്യാൻ നിയോഗിക്കാം.

വോട്ട് ചെയ്യാൻ നിയോഗിക്കുന്ന പ്രതിനിധിയാരെന്ന് വ്യക്തമാക്കി കൊണ്ട് തിരഞ്ഞെടുപ്പിന്റെ ആറു മാസം മുൻപ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം.
ഒരു തവണ നിയോഗിക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.

പ്രവാസികൾക്കായുള്ള വോട്ടവകാശം ഉറപ്പുവരുത്തുന്ന ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെ ഇനി പാർലമെന്റിൽ അവതരിപ്പിക്കും. പാർലമെന്റും ബിൽ അംഗീകരിച്ചാൽ കോടിക്കണക്കിന് പ്രവാസി ഇന്ത്യാക്കാർക്കാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക.

Top