പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ അവരെ പുലിയും പിടിക്കും പുരുഷനും പിടിക്കുമെന്ന് പ്രയാര്‍ പറഞ്ഞു.
യുവതി പ്രവേശനം അനുവദിച്ചാല്‍ താന്‍ ഇനി മുതല്‍ ശബരിമലയില്‍ പോകില്ലെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന് ചൈതന്യമില്ലാതാകുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയി പറഞ്ഞു. ശബരിമലയിൽ യുവതികൾ പോയാൽ പിന്നെ താൻ ശബരിമലയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം വന്നാൽ ക്ഷേത്രങ്ങളിൽ കാണിക്ക ഇടേണ്ടന്ന് ബോർഡ് പറയും.
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയ്ക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് ഇറക്കണമെന്നും പ്രയാർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.