സ്വർണം വിലയില്ലാതാകും..കോടാനുകോടി ഡോളര്‍ മൂല്യമുള്ള നിധി.നിധി’സ്വന്തമാക്കാൻ നാസയും ചൈനയും…ലോക സമ്പദ്‌വ്യവസ്ഥയെ വരെ തകര്‍ക്കും.

ലണ്ടൻ :ലോകത്തില്‍ ഏറ്റവുമധികം വിലയുള്ള ലോഹങ്ങള്‍ക്കും രത്‌നക്കല്ലുകള്‍ക്കുമെല്ലാം ഒരൊറ്റ രാത്രി കൊണ്ട് വിലയിടിയുക! പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തന്നെ തകര്‍ന്നുപോകും. അങ്ങനെ സംഭവിക്കാനും കുറച്ചേറെ ബുദ്ധിമുട്ടാണ്. കാരണം ഭൂമിയിലെ അപൂര്‍വലോഹങ്ങള്‍ക്കാണ് വിലയേറുന്നത്. സ്വര്‍ണവും പ്ലാറ്റിനവുമെല്ലാം പോലുള്ള അത്തരം ലോഹങ്ങള്‍ക്കാകട്ടെ ലോകമാകമാനം ഒട്ടേറെ ആവശ്യക്കാരും. രത്‌നങ്ങളുടെയും വജ്രങ്ങളുടെയുമെല്ലാം വില നിയന്ത്രിക്കുന്ന രാജ്യാന്തര മാഫിയകള്‍ വരെയുണ്ട്. അവയെയെല്ലാം തകിടം മറിക്കുന്ന, ഇന്ന് ലോകത്ത് അപൂര്‍വമായി കാണുന്ന ലോഹങ്ങള്‍ വന്‍തോതില്‍ നേടിയെടുക്കാവുന്ന ഒരു സംവിധാനം പക്ഷേ ഒരുങ്ങുകയാണ്. ഒരുപക്ഷേ രാജ്യാന്തര സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിച്ചേക്കാവുന്ന ആ നീക്കത്തിന് മുന്‍നിരയിലുള്ളത് നാസയും.

ബഹിരാകാശത്തു ചുറ്റിത്തിരിയുന്ന ഛിന്നഗ്രഹ (ആസ്റ്ററോയ്ഡ്)ങ്ങളെയാണ് നാസ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിനു കോടി മൂല്യം വരുന്ന ലോഹങ്ങളും വജ്രങ്ങളുമെല്ലാമാണ് മിക്ക ഛിന്നഗ്രഹങ്ങളിലുമുള്ളത്. പക്ഷേ ഖനനത്തിന് ആവശ്യമായത്ര വലുപ്പവും വേണം ഇവയ്ക്ക്. അത്തരം ഛിന്നഗ്രഹങ്ങളെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. നിലവില്‍ അത്തരത്തിലൊരു ആസ്റ്ററോയ്ഡ് ഗവേഷകരുടെ കണ്ണില്‍പ്പെട്ടിട്ടുണ്ട്- ’16 സൈക്കി’ എന്നാണു പേര്. ഈ വമ്പന്‍ ഛിന്നഗ്രഹത്തിന്റെ വ്യാസം തന്നെ 252 കിലോമീറ്ററോളം വരും. പക്ഷേ അതിനകത്തുളള നിധിയാണ് ആരുടെയും കണ്ണു തള്ളിക്കുക. 16 സൈക്കിയിലുള്ള മൊത്തം ലോഹങ്ങളുടെയും രത്‌നങ്ങളുടെയുമെല്ലാം കണക്കെടുത്താല്‍ അതിന്റെ മൂല്യം ഏകദേശം 8000 ക്വാഡ്രില്യണ്‍ യൂറോ വരും. അതായത് എട്ടിനു ശേഷം 18 പൂജ്യങ്ങള്‍ ചേര്‍ന്ന സംഖ്യയ്‌ക്കൊത്ത യൂറോ മൂല്യമുള്ള ‘നിധി’16-Psyche.jpg.image.784.410

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂമിയില്‍ നിന്ന് സൂര്യന്‍ എത്ര ദൂരെയാണോ അതിനും മൂന്നിരട്ടി ദൂരെയാണ് 16 സൈക്കിയുടെ സ്ഥാനം. ഇതിലേക്ക് ഒരു പേടകത്തെ 2022ഓടെ അയയ്ക്കാനാണു നാസയുടെ തീരുമാനം. 2026ല്‍ പേടകം ആസ്റ്ററോയ്ഡിലിറങ്ങി ഗവേഷണം നടത്തും. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട കാലത്തു പൊട്ടിത്തെറിക്കപ്പെട്ട അവശിഷടങ്ങളാണ് ഛിന്നഗ്രഹങ്ങളെന്നാണു കരുതുന്നത്. അതിനാല്‍ത്തന്നെ ഭൂമിയുടെ ഉള്‍പ്പെടെ ഉദ്ഭവം സംബന്ധിച്ച് നിര്‍ണായക വിവരങ്ങളായിരിക്കും ആസ്റ്ററോയ്ഡ് സാംപിളുകളില്‍ നിന്നു ലഭിക്കുക. നിലവില്‍ അത്തരമൊരു സാംപിള്‍ ശേഖരണമാണ് ഉദ്ദേശമെന്ന് നാസ പറയുന്നു.

എന്നാല്‍ ധാതുസമ്പുഷ്ടമായ ഈ ഛിന്നഗ്രഹത്തിലേക്കു തന്നെ പേടകം അയയ്ക്കുന്നതിന്റെ ലക്ഷ്യം ഭാവിയിലെ ‘ആകാശഖനന’മാണെന്ന് ഗവേഷകര്‍ തന്നെ സൂചന നല്‍കുന്നു. ഭൂമിയില്‍ വന്‍തോതില്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന ഇരുമ്പിന്റെ ഉള്‍പ്പെടെ ക്ഷാമമാണ് ഛിന്നഗ്രഹ ഖനനത്തിലൂടെ മറികടക്കാനാകുക. പ്ലാറ്റിനത്തിന്റെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. 1000 ഘനസെ.മീ. മാത്രം വലുപ്പമുള്ള പ്ലാറ്റിനത്തിന് രാജ്യാന്തരവിപണിയില്‍ ഏകദേശം 6.86 ലക്ഷം യൂറോ വില വരും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഭൂമി കടന്നുപോയ ഒരു ഛിന്നഗ്രഹത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ മാത്രം അതില്‍ 3.7 ട്രില്യണ്‍ യൂറോ വില വരുന്ന പ്ലാറ്റിനമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയത്.gold1

ആസ്റ്ററോയ്ഡ് ഖനനത്തിന്റെ സാധ്യത മനസിലാക്കി യുഎസും ലക്‌സംബര്‍ഗും അതിനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. കുഞ്ഞന്‍ രാജ്യമാണെങ്കിലും ബഹിരാകാശ ഖനന ‘വ്യവസായ’ത്തിലേക്ക് വന്‍തുകയിറക്കാനാണ് ലക്‌സംബര്‍ഗിന്റെ തീരുമാനം. ഓസ്‌ട്രേലിയയും ഇതേ പാതയിലാണ്. ബഹിരാകാശ ഗവേഷണത്തിന്റെ പടിവാതില്‍ക്കലാണ് രാജ്യമിപ്പോള്‍. എന്നാല്‍ ഗവേഷണം ഇനി മുതല്‍ ശക്തമാക്കാനാണു തീരുമാനം. ചൊവ്വയിലെ ജീവനോ ചന്ദ്രയാത്രയോ ഒന്നുമല്ല തങ്ങളുടെ ലക്ഷ്യമെന്നും ഓസ്‌ട്രേലിയ പറയുന്നു. ഓസ്‌ട്രേലിയന്‍ ആസ്റ്ററോയ്ഡ് മൈനിങ് പ്രോജക്ട് എന്ന പേരില്‍ ഖനനത്തിനുള്ള പേടകം തയാറാക്കിക്കൊണ്ടിരിക്കുകയാണ് രാജ്യമിപ്പോള്‍.
ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും നിയമതന്ത്രജ്ഞരും ഗവേഷണ വിദ്യാര്‍ഥികളും ഉള്‍പ്പെട്ട വന്‍ സംഘം പ്രോജക്ടിന്റെ ഭാഗമായുണ്ട്. ഛിന്നഗ്രഹത്തെ ഭൂമിയിലേക്കെത്തിച്ച് ഖനനത്തിനുള്ള സാധ്യത വരെ സംഘം തേടുന്നുണ്ട്. 2020ഓടെ പദ്ധതിയുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കുമെന്നും ഓസ്‌ട്രേലിയയുടെ ഉറപ്പ്.

Top