ഗർഭ നിരോധനഗുളിക ആയുസ് കുറയ്ക്കും; സ്ത്രീകളുടെ അയുസിന്റെ പത്തു വർഷം നഷ്ടമാകും

ഹെൽത്ത് ഡെസ്‌ക്

ന്യൂയോർക്ക്: സ്ഥിരമായി ഗർഭനിരോധന ഗുളിക ഉപയോഗിക്കുന്ന സ്ത്രീകൾക്കു ആയുസിന്റെ പത്തു വർഷം നഷ്ടമാകുമെന്നു റിപ്പോർട്ട്. ഗർഭ നിരോധന ഗുളിക സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് റി്‌പ്പോർട്ട്. ഗർഭ നിരോധന ഗുളികകൾ സ്ത്രീകളിൽ ജീവിത നിലവാരം കുറയ്ക്കുമെന്നാണ് മ്‌റ്റൊരു പഠനം. സ്വീഡനിലെ കരോളിൻസ്സ്‌ക ഇൻസ്റ്റിറ്റൂട്ടും സ്റ്റോക്ഹോം സ്‌കൂൾ ഓഫ് എക്കണോമിക്സും സഹകരിച്ചാണ് ഈ പഠനം നടത്തിയത്.
ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ ജീവിത നിലവാരം താഴ്ന്നുവെന്നാണ് ഗവേഷണ റിപ്പോർട്ട് പറയുന്നത്. ഇവ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പഠനം പറയുന്നു. ഗർഭനിരോധന ഗുളികകൾ സ്ത്രീകളുടെ മാനസിക നില, പൊതുബോധം, ആത്മനിയന്ത്രണം, ഊർജ്ജ നിലകൾ എന്നിവയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പഠനം പറയുന്നത്. ഡിപ്രഷൻ അഥവാ വിഷാദരോഗത്തിലേക്കും ഇത് നയിക്കുമെന്ന് പറനം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

18-35 വയസ്സിനിടയിലുള്ള ആരോഗ്യവതികളായ 340 സ്ത്രീകളിൽ മൂന്നുമാസം ഗവേഷണം നടത്തിയാണ് പുതിയ കണ്ടെത്തൽ നടത്തിയത്. ഗർഭനിരോധന ഗുളികൾ എല്ലാം ഹോർമോൺ ഗുളികൾ ആയതിനാൽ തന്നെ മറ്റ് പല പാർശ്വഫലങ്ങൾ ഉണ്ടാകാം.

Top