പ്രീതി സിന്റെയുടെ വിവാഹ വിശേഷങ്ങള്‍ ‘വിശേഷ’മാകുന്നു. വിവാഹ ദിനത്തില്‍ എടുക്കുന്ന ഫോട്ടോകള്‍ ലേലം ചെയ്യും; കിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിഉപയോഗിക്കും

പ്രീതി സിന്റ അമേരിക്കക്കാരനെ വിവാഹം ഏപ്രിലില്‍ ലോസാഞ്ചലസില്‍ നടക്കും .എന്തായാലും നടിയുടെ വിവാഹത്തൊടനുബന്ധിച്ചുള്ള ഒരുക്കങ്ങളൊക്കെ ബോളിവുഡില്‍ ചര്‍ച്ചയാകുകയാണ്.ഏപ്രിലില്‍ പ്രീതിയും കാമുകന്‍ ജീന്‍ ഗുഡിനഫും വിവാഹിതരാവുമെന്നാണ് കേള്‍ക്കുന്നത്. അമേരിക്കയിലെ ലോസ്ഏഞ്ചല്‍സില്‍ വ#ച്ചാണ് വിവാഹമെങ്കിലും മുംബൈയില്‍ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സത്കാരം ഒരുക്കും.കൂടാതെ വിവാഹ ഫോട്ടോകള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നിന്നു ലഭിക്കുന്ന തുക പ്രീതി സിന്റ ഫൗണ്ടേഷനില്‍ നിക്ഷേപിക്കാനാണ് പ്രീതിയുടെയും ഭര്‍ത്താവിന്റെയും തീരുമാനം.ഈ മാസം തന്നെ പ്രീതി സിന്റെ അമേരിക്കന്‍ കാമുകനെ വരണമാല്യം ചാര്‍ത്തും; കാമുകന്‍ ജെനിയുടെ ഫോട്ടോ പുറത്ത്; ഇരുവരും വിവാഹിതരാകുന്നത് ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം

താരവിവാഹത്തിലെ അടുത്ത ഊഴം പ്രിതിസിന്റെയുടേത്; അമേരിക്കന്‍ സ്വദേശിയുമായുള്ള നടിയുടെ വിവാഹം ജനുവരിയില്‍; സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന വിവാഹച്ചടങ്ങ് അമേരിക്കയില്‍.ജെന്നിഫര്‍ ലോപസ് പറന്നിറങ്ങിയത് സ്വകാര്യ ജെറ്റില്‍; ഹോളിവുഡ് താരങ്ങളുമായി വേറെയും ജെറ്റുകള്‍; ബോളിവുഡ് ദൈവങ്ങളും പ്രവഹിച്ചു; ഹിന്ദുജ കുടുംബത്തിലെ വിവാഹം ജയ്പൂരില്‍ തരംഗമായി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രായമായവരുടെ പുനരധിവാസത്തിനും വേണ്ടിയാണ് പ്രീതി സിന്റ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. വിവാഹ ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന മുഴുവന്‍ പണവും പ്രീതിയുടെ ചാരിറ്റി ഫൗണ്ടേഷന് നല്‍കും.ബിസിനസുകാരനായ നെസ്‌വാഡിയയുമായി അഞ്ചുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചാണ് പ്രീതി ജീനുമായി പ്രണയത്തിലായത്. ഐപിഎല്‍ ടീമിന്റെ സഹഉടമകള്‍ കൂടിയായിരുന്നു നെസും പ്രീതിയും. 2014ല്‍ ഐപിഎല്‍ സീസണിനിടെ നെസ്‌വാഡിയ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് പ്രീതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നുള്ള കേസുകള്‍ ഒത്തുത്തീര്‍പ്പായതോടെ താനും നെസ് നല്ല സുഹൃത്തുക്കളായി തുടരുമെന്നും പ്രീതി പറഞ്ഞിരുന്നു.

അമേരിക്കയില്‍ സ്വകാര്യ ചടങ്ങായി സംഘടിപ്പിക്കുന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ. ഈ ചടങ്ങുകളുടെ ഫോട്ടോകളാണ് ലേലം ചെയ്തു വില്‍ക്കാന്‍ പ്രീതി സിന്റ ആലോചിക്കുന്നത്. വിവാഹശേഷം മുംബൈയില്‍ വച്ചുനടക്കുന്ന വന്‍ പാര്‍ട്ടിയില്‍ ബോളിവുഡിലെ പ്രമുഖരെയെല്ലാം ക്ഷണിക്കുമെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ഷല്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും മാനേജ്‌മെന്റ് ബിരുദമെടുത്തയാളാണ് ജീന്‍. ഇരുവരും കടുത്ത പ്രണയത്തിലാണെങ്കിലും ഇഷ്ടം പരസ്യമായി തുറന്നു പറഞ്ഞിട്ടില്ല.

Top